മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ റിപ്പബ്ളിക് ദിനം ആഘോഷിച്ചു. നെഹറുപാർക്കിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർ പേഴ്സൺ ജോയ്സ് മേരി ആന്റണി പതാക ഉയർത്തി. ഡോ. മാത്യുകുഴലനാടൻ എംഎൽഎ റിപ്പബ്ളിക് ദിന സന്ദേശം നല്കി.
എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊളളാൻ കഴിയുന്ന ജനാധിപത്യസംവിധാനമാണ് രാജ്യത്തെ ഉന്നതിയിലേക്ക് നയിച്ചതെന്ന് ഡോ. മാത്യുകുഴലനാടൻ എംഎൽഎ പറഞ്ഞു. രാജ്യത്തിന്റെ നിലനില്പും കരുത്തും ജനാധിപത്യ-മതേതര സംസ്കാരത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പബ്ളിക് ദിനാഘോഷം കേവലം ചടങ്ങുകൾ മാത്രമല്ല, ഇന്ത്യയുടെ ആത്മാവ് നമ്മളോട് സംസാരിക്കുന്ന ദിനമാണെന്ന് ജോയ്സ് മേരി ആന്റണി പറഞ്ഞു.
തുടർന്ന് മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ ദീപം തെളിക്കുകയും പുഷ്പാർച്ചനയും നടത്തി. വൈസ് ചെയർപേഴ്സൺ പി.വി.എം. സലാം, സ്റ്റാന്റിങ് കമമിറ്റി ചെയർപേഴ്സൺമാരായ അസംബീഗം, ജിനു ആന്റണി മടേയ്ക്കൽ, സി.എം.ഷുക്കൂർ, രജിത പി. ഷഹ്ന മാഹിൻ തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ- സാമൂഹിക നേതാക്കളും,വിവിധ സ്കൂളുകളിലെ എൻ.എസ്എസ്,എസ്പിസി വോളണ്ടിയർമാരും മുനിസിപ്പൽ ജീവനക്കാരും ഉൾപ്പെടെ നൂറുകണക്കിനുപേർ ചടങ്ങിൽ സംബന്ധിച്ചു.
എസ്.ഐ. ഉബൈസ് എം.എം. ന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ പോലീസ് ഗാർഡ് ഓഫ് ഓണർ നല്കി.



