Home NEWS KERALA ശബരിമല : വെർച്വൽ ക്യൂവിൽ ദിവസേന 5,000 അധിക സ്ലോട്ടുകൾ അനുവദിക്കും

ശബരിമല : വെർച്വൽ ക്യൂവിൽ ദിവസേന 5,000 അധിക സ്ലോട്ടുകൾ അനുവദിക്കും

0
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിൽ പ്രതിദിനം 5,000 അധിക സ്ലോട്ടുകൾ അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. നവംബർ 30 വരെയാണ് അധിക ബുക്കിങ് സൗകര്യം ലഭ്യമാകുക. നവംബർ 21, 22 തീയതികളിൽ സ്പോട്ട് ബുക്കിങ് സൗകര്യത്തിലും ആനുപാതികമായി വർധന വരുത്തും.

നേരത്തെ വെർച്വൽ ക്യൂ വഴി ദർശനത്തിന് സ്ലോട്ട് ലഭിക്കാത്ത തീർഥാടകർക്ക് പുതിയ തീരുമാനം ആശ്വാസമാകും. മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് കൂടുതൽ ഭക്തർക്ക് ദർശനത്തിന് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.  ഏജൻസികൾ കൂട്ടമായി ബുക്കിങ് നടത്തുന്നുണ്ടോ എന്നത് പരിശോധിക്കുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version