LATEST NEWS

Related Posts

LOCAL NEWSറിട്ട.അധ്യാപകനെ വീട്ടിലെത്തി ആദരിച്ച് എസ്.എ.ബി.ടി.എം സ്‌കൂൾ അധ്യാപകരും വിദ്യാർത്ഥികളും

റിട്ട.അധ്യാപകനെ വീട്ടിലെത്തി ആദരിച്ച് എസ്.എ.ബി.ടി.എം സ്‌കൂൾ അധ്യാപകരും വിദ്യാർത്ഥികളും

മുവാറ്റുപുഴ : അധ്യാപക ദിനാഘോഷവുമായി ബന്ധപ്പെട്ട് രണ്ടാർകര എസ്.എ.ബി.ടി എം. സ്‌കൂൾ വിദ്യാർത്ഥികളും അധ്യാപകരും റി്ട്ട. അധ്യാപകനെ വീ്ട്ടിലെത്തി ആദരിച്ചു. റിട്ട.അധ്യപകൻ സൈനുദ്ദിൻ മാസ്റ്ററെയാണ് അദ്ദേഹത്തിൻറെ വസതിയിൽ ചെന്ന് ആദരിച്ചത്.


സ്‌കൂൾ മാനേജർ എം.എം. അലിയാർ മാസ്റ്റർ പി.ടി.എ പ്രസിഡൻറ് ജാഫർ തടുത്തിക്കുന്നേൽ, ഹെഡ്മിസ്ട്രസ് ഫൗസിയ എം.എ, സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ കെ.എം.ഷെക്കീർ ,പി.റ്റി.എ.വൈസ് പ്രസിഡന്റ് ഫൈസൽ കുറ്റിയാനിക്കൽ ,എം.പി .റ്റി എ പ്രസിഡന്റ് സലിക്കത്ത് അഫ്‌സൽ പിറ്റിഎ അംഗം സൗമ്യ സീനിയർ അസിസ്റ്റൻറ് റഫിന മുഹമ്മദ് ,അദ്ധ്യാപികരായ റസീന,സമ്പന, അഷിദ എന്നിവർ സംബന്ധിച്ചു.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.