ചേർത്തല : ചേർത്തല നവോത്ഥാന കലാ -സാഹിത്യ സംസ്കൃതി മാഗസിൻ ഏർപ്പെടുത്തിയ അക്ഷരശ്രീ മാധ്യമ പുരസ്കാരം പത്രപ്രവർത്തകനും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, യൂണിവേഴ്സൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ജേതാവും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സിന് സമ്മാനിച്ചു. ചേർത്തല ലയൺസ് ക്ലബ് ഹാളിൽ ( വയലാർ രാമ വർമ്മ നഗർ )നടന്ന സാംസ്കാരിക സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ആണ് പുരസ്കാരം സമ്മാനിച്ചത്.പി. സി. സിക്സ്റ്റസ് പുന്നപ്ര അധ്യക്ഷത വഹിച്ചു.സംസ്കൃതി മാസിക മാനേജിങ് എഡിറ്റർ ചേർത്തല മുരളി സ്വാഗതം ആശംസിച്ചു.പ്രശസ്ത ചലച്ചിത്ര സംവിധായകൻ സ്റ്റാൻലി ജോസ്, ഫിലിപ്പോസ് തത്തംപ്പിള്ളി,ബേബി ജയരാജ്,ബിനു ജി തമ്പി, ജാക്സൺ ആറാട്ടുകുളം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രഭാഷണം, കവിയരങ്,കഥയരങ്, ചിരി യരങ്, മാഗസിൻ പ്രകാശനം എന്നിവയും നടന്നു
സംസ്കൃതി മാസികയുടെ അക്ഷരശ്രീ മാധ്യമ പുരസ്കാരം സമ്മാനിച്ചു


