Home LOCAL NEWS മൂവാറ്റുപുഴ സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം നിർവഹിച്ചു

മൂവാറ്റുപുഴ സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം നിർവഹിച്ചു

0

മൂവാറ്റുപുഴ: പൊതുജനങ്ങൾക്ക് ആധുനികവും വേഗത്തിലുള്ളതുമായ റവന്യൂ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി നിർമ്മിക്കുന്ന മൂവാറ്റുപുഴ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി.

പദ്ധതിയുടെ ഭാഗമായി ഏകദേശം 1,200 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമാണ് നിർമ്മിക്കുന്നത്. പൊതുജനങ്ങൾക്കായി വിശാലമായ വെയ്റ്റിംഗ് ഏരിയ, സേവനങ്ങൾ വേഗത്തിലാക്കുന്ന ഫ്രണ്ട് ഓഫീസ് കൗണ്ടറുകൾ, ഹെൽപ്പ് ഡെസ്ക്, ശുദ്ധജല സംവിധാനം, ശുചിമുറികൾ എന്നിവ ഇവിടെ സജ്ജമാക്കും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഓഫീസിലേക്ക് സുഗമമായി പ്രവേശിക്കുന്നതിനായി റാമ്പുകളും കൈവരികളും നിർമ്മിക്കും. ഇതിനുപുറമെ സമ്പൂർണ്ണ കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ്, ഡിജിറ്റൽ കിയോസ്കുകൾ, സുരക്ഷിതമായ റെക്കോർഡ് റൂം, ജീവനക്കാർക്കുള്ള പ്രത്യേക ക്യാബിനുകൾ എന്നിവയും പുതിയ ഓഫീസിലുണ്ടാകും.

ചടങ്ങിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ്, വൈസ് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, ജില്ലാ പഞ്ചായത്ത് അംഗം ഷെൽമി ജോൺസ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സാബു ജോൺ, ഗ്രാമപഞ്ചായത്ത് അംഗം ശിവൻ സി.എ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. ഷാജു വടക്കൻ, ജോളി പൊട്ടയ്ക്കൽ, ബിനു കുമാർ, സി.എ. ബഷീർ, റെബി ജോസ് കൊച്ചുമുട്ടം, അഡ്വ. ഷൈൻ ജേക്കബ്ബ്, മൻസൂർ പി.എച്ച്, ആർ.ഡി.ഒ അബ്ബാസ് വി.ഇ, തഹസിൽദാർ ബി. അഖിലേഷ് കുമാർ എന്നിവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version