Top 5 This Week

Related Posts

സഹവാസ പഠന ക്യാമ്പ് ‘നെല്ലിക്ക യ്ക്ക്’ തുടക്കമായി

മൂവാറ്റുപുഴ : ശ്രീനാരായണ കോളേജ് ഓഫ് എജുക്കേഷനിലെ അഞ്ച് ദിവസത്തെ സഹവാസ പഠന ക്യാമ്പ് ‘നെല്ലിക്ക ‘യ്ക്ക് തുടക്കമായി.

മൂവാറ്റുപുഴ ഡെന്റ് കെയർ ഡെന്റൽ ലാബ് എംഡി ജോൺ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു . കോളേജ് മാനേജർ വി കെ നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്യാമ്പ് കോഡിനേറ്റർ അനീഷ് പി ചിറയ്ക്കൽ സ്വാഗതം പറഞ്ഞു. എസ്എൻഡിപി യോഗം യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് എകെ അനിൽകുമാർ, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി ജെ ജേക്കബ്, അധ്യാപകരായ സുനിമോൾ റ്റി ശരണ്യ എസ് , കോളേജ് യൂണിയൻ ചെയർമാൻ അതുൽ അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

നെല്ലിക്ക എന്നു പേരിട്ടിരിക്കുന്ന ക്യാമ്പിൽ,അഞ്ചു ദിവസങ്ങളിലായി ഒൻപത് മേഖലകളെ കുറിച്ചുള്ള ക്ലാസുകൾ നടക്കും. അധ്യാപകരും സാമൂഹ്യ ഉത്തരവാദിത്വവും , സുംബാ നൃത്തം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വിദേശ പഠനവും സാധ്യതകളും , ഓട്ടിസവും കുട്ടികളുടെ രോഗങ്ങളും , എങ്ങനെ ഒരു നല്ല സമരിയാക്കാരൻ ആവാം തുടങ്ങിയാണ് പ്രധാന മേഖലകൾ. ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles