Home DISTRICT NEWS ERNAKULAM തുഷാര്‍ മെഗാ ടൂറിസം ബി2ബി മീറ്റിന്റെ അഞ്ചാം എഡിഷന്‍ നവംബര്‍ 27, 28 തീയതികളില്‍ കൊച്ചിയില്‍

തുഷാര്‍ മെഗാ ടൂറിസം ബി2ബി മീറ്റിന്റെ അഞ്ചാം എഡിഷന്‍ നവംബര്‍ 27, 28 തീയതികളില്‍ കൊച്ചിയില്‍

0

കൊച്ചി : കേരളത്തിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രൊഫഷണല്‍ സംഘടനയായ കേരളൈറ്റ്സ് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് കണ്‍സോര്‍ഷ്യം (ഗഠഠഇ) സംഘടിപ്പിക്കുന്ന തുഷാര്‍ മെഗാ ടൂറിസം ബി2ബി മീറ്റിന്റെ അഞ്ചാം എഡിഷന്‍ 2026 നവംബര്‍ 27, 28 തീയതികളില്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും 250-ലധികം ടൂര്‍ കമ്പനികള്‍, ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനികള്‍ (ഉങഇ), പ്രമുഖ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വിമാനക്കമ്പനികള്‍, വിസാ വിദഗ്ധര്‍, ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകള്‍ എന്നിവരുടെ സ്റ്റാളുകള്‍ മേളയില്‍ സജ്ജീകരിക്കും.

ഇടനിലക്കാരില്ലാതെ വിവിധ കമ്പനികളുമായി നേരിട്ട് ബിസിനസ് സാധ്യതകള്‍ ചര്‍ച്ച ചെയ്യാനും സ്വന്തമായി ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കാനും, നൂതന ആശയങ്ങളിലൂടെ നിലവിലുള്ള സംരംഭങ്ങളെ കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കാനും ട്രാവല്‍ ഏജന്റുമാരെയും ടൂര്‍ ഓപ്പറേറ്റര്‍മാരെയും പ്രാപ്തരാക്കുക എന്നതാണ് മീറ്റിന്റെ പ്രധാന ലക്ഷ്യം.

നവംബര്‍ 27-ന് രാവിലെ 10 മണിക്ക് സംസ്ഥാന ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ബി2ബി മീറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും; ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ സുവനീര്‍ പ്രകാശനം ചെയ്യും. നവംബര്‍ 28-ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ലോകസഞ്ചാരിയും പ്രമുഖ പ്രഭാഷകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും. കൂടാതെ ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ പ്രമുഖ വ്യക്തികള്‍ നയിക്കുന്ന ക്ലാസുകളും സെമിനാറുകളും ഉണ്ടായിരിക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version