Home NEWS മ്യാൻമർ വിധി ഇസ്രയേലിന് തിരിച്ചടിയായേക്കും; നെതന്യാഹു സർക്കാരിനെതിരെ നിയമവിദഗ്ധന്റെ വിലയിരുത്തൽ

മ്യാൻമർ വിധി ഇസ്രയേലിന് തിരിച്ചടിയായേക്കും; നെതന്യാഹു സർക്കാരിനെതിരെ നിയമവിദഗ്ധന്റെ വിലയിരുത്തൽ

0

ഹേഗ്: മ്യാൻമറിലെ റോഹിങ്ക്യൻ വംശഹത്യാ കേസിലെ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഗസയിലെ വംശഹത്യാ ആരോപണത്തിൽ ഇസ്രയേലിന് തിരിച്ചടിയായേക്കുമെന്ന് ഇസ്രയേലി നിയമവിദഗ്ധൻ എലിയാവ് ലീബ്ലിച്ച്. ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ ഈ വിധി നിർണായകമാകാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

മ്യാൻമർ സൈന്യം 2017-ൽ റോഹിങ്ക്യൻ വിഭാഗത്തിനെതിരെ നടത്തിയ ആക്രമണങ്ങൾ വംശഹത്യയാണെന്ന് നവംബർ 19-നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചത്. ഒരു രാജ്യത്തെ വംശഹത്യയ്ക്ക് ഉത്തരവാദിയായി കോടതി കണ്ടെത്തുന്നത് ഇതാദ്യമാണ്. ഒമ്പത് ജഡ്ജിമാർ വിധിയെ അനുകൂലിച്ചപ്പോൾ ആറുപേർ വിയോജിച്ചു.

23 ഡിസംബറിലാണ് ഗസയിലെ സൈനിക നടപടികൾ വംശഹത്യാ കൺവെൻഷൻ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ആരോപണങ്ങൾ ഇസ്രയേൽ നിഷേധിച്ചിട്ടുണ്ട്. കേസിൽ അന്തിമവിധി വരാൻ ഇനിയും വർഷങ്ങളെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version