Home NEWS INDIA ‘കൊലപ്പെടുത്താൻ സാഹചര്യമൊരുക്കുന്നതിനായി രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചു’: രാഹുൽ ഗാന്ധി

‘കൊലപ്പെടുത്താൻ സാഹചര്യമൊരുക്കുന്നതിനായി രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചു’: രാഹുൽ ഗാന്ധി

0

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് ആസൂത്രിതമായ നീക്കമായിരുന്നുവെന്ന് രാഹുൽ ഗാന്ധി. പിതാവിനെ കൊലപ്പെടുത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമിട്ടതെന്നും രാഹുൽ ആരോപിച്ചു. സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ Belonging: A Journey of Love നെക്കുറിച്ച് സംസാരിക്കുന്നതിനിടെ രാജീവ് ഗാന്ധിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട പഴയ അനുഭവങ്ങൾ മൂവരും പങ്കുവെച്ചു. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനുശേഷം സോണിയ ഗാന്ധി വീടിന്റെ സുരക്ഷാ ക്രമീകരണങ്ങൾ നേരിട്ട് പരിശോധിക്കാറുണ്ടായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

1989-ൽ വി.പി. സിങ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് മുൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ എസ്.പി.ജി സുരക്ഷ അവസാനിച്ചത്.സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ ഉൾപ്പെടാത്ത കുടുംബാനുഭവങ്ങളും ഓർമകളും പങ്കുവെച്ചുള്ള 23 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടത്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version