Home NEWS KERALA യാത്രക്കാർ യുഎഇയിൽ; ബാഗേജുകൾ തിരുവനന്തപുരത്ത്; ദുരിതത്തിലായി ഇൻഡിഗോ യാത്രക്കാർ

യാത്രക്കാർ യുഎഇയിൽ; ബാഗേജുകൾ തിരുവനന്തപുരത്ത്; ദുരിതത്തിലായി ഇൻഡിഗോ യാത്രക്കാർ

0

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ഷാർജയിലേക്ക് യാത്ര ചെയ്ത മലയാളികളടക്കമുള്ള നിരവധി യാത്രക്കാർക്ക് ചെക്ക് ഇൻ ബാഗേജ് ലഭിക്കാതെ ദുരിതം. നവംബർ 21ന് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തവരുടെ ബാഗേജുകളാണ് ഷാർജ വിമാനത്താവളത്തിലെത്തിയപ്പോൾ കാണാതായത്.

വസ്ത്രങ്ങൾ, മരുന്നുകൾ, പ്രധാനപ്പെട്ട രേഖകൾ തുടങ്ങി അത്യാവശ്യ സാധനങ്ങൾ പോലും ലഭിക്കാതെ യാത്രക്കാർ വലിയ പ്രതിസന്ധിയിലായി. മരുന്ന് യഥാസമയം ലഭിക്കാത്തതിനെ തുടർന്ന് ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നതായും യാത്രക്കാരിലൊരാൾ പരാതിപ്പെട്ടു.

വിമാനത്തിന്റെ ഭാരനിയന്ത്രണവുമായി ബന്ധപ്പെട്ട് ചില ബാഗേജുകൾ തിരുവനന്തപുരത്ത് തന്നെ മാറ്റിവെച്ചതാകാമെന്നാണ് പ്രാഥമിക സൂചന. എന്നാൽ ഇക്കാര്യം യാത്രക്കാരെ മുൻകൂട്ടി അറിയിച്ചില്ലെന്നാണ് ആരോപണം.

ഷാർജ വിമാനത്താവളത്തിൽ ഏറെനേരം കാത്തുനിന്ന ശേഷമാണ് തങ്ങളുടെ ബാഗുകൾ തിരുവനന്തപുരത്ത് തന്നെ അവശേഷിച്ചിരിക്കുകയാണെന്ന് യാത്രക്കാർ മനസ്സിലാക്കിയത്. പിന്നീട് മറ്റൊരു വിമാനത്തിൽ ബാഗുകൾ എത്തിച്ച് നേരിട്ട് കൈമാറുമെന്ന് അധികൃതർ അറിയിച്ചെങ്കിലും വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു.

ഒടുവിൽ പലർക്കും ബാഗുകൾ കൈപ്പറ്റുന്നതിനായി വീണ്ടും ഷാർജ വിമാനത്താവളത്തിലെത്തേണ്ടിവന്നു. വിമാനത്താവളത്തിൽനിന്ന് ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇതിനായി വീണ്ടും അവധിയെടുക്കേണ്ട സാഹചര്യവും ഉണ്ടായി.

സംഭവത്തിൽ യാത്രക്കാർ അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. യാത്രക്കാരുടെ ബാഗേജുകൾ കൈകാര്യം ചെയ്തതിലെ വീഴ്ചയെക്കുറിച്ച് ഇൻഡിഗോയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version