Top 5 This Week

Related Posts

സഖറിയ കോറെപ്പിസ്‌കോപ്പ (91) നിര്യാതനായി

മൂവാറ്റുപുഴ:യാക്കോബായ സഭയിലെ സീനിയര്‍ വൈദികന്‍ നിരപ്പുകണ്ടത്തില്‍ സഖറിയ കോറെപ്പിസ്‌കോപ്പ (91) നിര്യാതനായി.

സംസ്‌കാരം 9ന് 12.30ന് കരിമണ്ണൂര്‍ പന്നൂര്‍ സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍. സഭാ മാനേജിങ് കമ്മിറ്റിയംഗം, കണ്ടനാട് ഭദ്രാസന കൗണ്‍സില്‍ അംഗം, ഉടുമ്പന്നൂര്‍ സുവിശേഷാലയം പ്രസിഡന്റ്, സണ്‍ഡേ സ്‌കൂള്‍ ഉടുമ്പന്നൂര്‍ ഡിസ്ട്രിക്റ്റ് ഇന്‍സ്‌പെക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കണ്ടനാട് ഭദ്രാസനം ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല വൈദികനുള്ള പ്രഥമ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. അമയപ്ര സെന്റ് മേരീസ്, മുളപ്പുറം സെന്റ് ജോര്‍ജ്, പന്നൂര്‍ സെന്റ് ജോണ്‍സ്, വണ്ണപ്പുറം മാര്‍ ഗ്രിഗോറിയോസ് എന്നീ പള്ളികളിലും, തോട്ടുപുറം, നൂനൂറ്റി, ചെറിയ ഊരയം എന്നീ ചാപ്പലുകളിലും വികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ലില്ലി മണ്ണത്തൂര്‍ കൊച്ചുപറമ്പില്‍ കുടുബാഗം. മക്കള്‍: അഡ്വ. റോയ് നിരപ്പുകണ്ടം (യുഎസ്എ), സ്മൂനി ബോബസ് കീപ്പടാസ്, ഫാ. റിജോ നിരപ്പുകണ്ടം (വികാരി, സെന്റ് മേരീസ് യാക്കോബായ പള്ളി, പണ്ടപ്പിള്ളി).
മരുമക്കള്‍: ഷീന്‍ റോയ് പിള്ളവീട്ടില്‍ (യുഎസ്എ), മണ്ണത്തൂര്‍ പാണാട്ടില്‍ ദീപാ ജേക്കബ് (എസ്എന്‍വിപി സ്‌കൂള്‍, തൃപ്പൂണിത്തുറ), പരേതനായ കെ.എം ബോബസ് കീപ്പടാസ് (കീപ്പടാസ് പാത്രക്കട, മൂവാറ്റുപുഴ)

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles