LATEST NEWS

Related Posts

NEWSKERALAതട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയെന്നു വി.ഡി. സതീശൻ

തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയെന്നു വി.ഡി. സതീശൻ

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങൾ ശരിവയക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സത്യങ്ങൾ മൂടിവെക്കാൻ കഴിയില്ലെന്നും തട്ടിപ്പ് നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കേസ് കോടതിയുടെ മേൽ നോട്ടത്തിൽ മുന്നോട്ട് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഞെട്ടിക്കുന്ന അവിശ്വസനീയമായ വാർത്തകളാണ് പുറത്തുവരുന്നത്. ഇതിനോട് അനുബന്ധിച്ചുള്ള ചില പ്രശ്നങ്ങൾ നേരത്തെയുണ്ടായിരുന്നു. അത് നിയമസഭയിൽ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ അതിന് അനുമതി ലഭിച്ചില്ല. അനുമതി ലഭിക്കാതെ വന്നപ്പോൾ ഞങ്ങൾ നിയമസഭയ്ക്ക് പുറത്തുവന്നു. പി.ടി തോമസ് അടിയന്തരപ്രമേയം അവതരിപ്പിക്കുകയുണ്ടായി. ഇപ്പോഴത്തെ വെളിപ്പെടുത്തലിന് സമാനമായ ഒരു സ്റ്റേറ്റ്മെന്റ് കസ്റ്റംസ് കോടതിയിൽ ഒരു പ്രതി 164 പ്രകാരം മൊഴിനൽകിയിരുന്നു. ആ സ്റ്റേറ്റ്മെന്റിൽ ഇവിടെ നിന്ന് കറൻസി കൊണ്ടുപോയത് അടക്കമുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ആ വിഷയം നിയമസഭയിൽ ചർച്ചചെയ്യണമെന്ന് രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും നിഷേധിക്കുകയാണുണ്ടായത്. സി.പി.എം-ബി.ജെ.പി. നേതാക്കൾ തമ്മിലുള്ള ഒത്തുതീർപ്പിലാണ് സ്വർണക്കടത്ത് കേസിൽ അന്വേഷണം അവസാനിപ്പിച്ചത്. അതിന്

ആരോപണങ്ങളെല്ലാം ഇപ്പോൾ ശരിയായിരിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി തൽസ്ഥാനത്ത്നിന്ന് പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ചോദ്യങ്ങൾക്ക് മറുപടി ഇല്ലാത്തതിനാൽ മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നു. പ്രശ്‌നത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനമെന്നും വി.ഡി സതീശൻ അറിയിച്ചു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.