LATEST NEWS

Related Posts

DISTRICT NEWSERNAKULAMപേഴയ്ക്കാപ്പിള്ളിയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

പേഴയ്ക്കാപ്പിള്ളിയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

മൂവാറ്റുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേഴയ്ക്കാപ്പിള്ളി പുന്നോപ്പടി വെള്ളരിപ്പിൽ പിതാവ്: ഇസ്മായിലിന്റെ മകൻ മനാഫ് (30)ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ പേഴക്കാപ്പിള്ളി കെ.എസ്.ഇ.ബി ചാർജിങ് സ്റ്റേഷന് സമീപമാണ് അപകടം. മനാഫ് സഞ്ചരിച്ച ബൈക്കും,എതിരെ വന്ന പിക്ക്അപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തെതുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മനാഫ് മരിച്ചത്. കബറടക്കം ചൊവ്വാഴ്ച 3.30ന് പുന്നോപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. പരേതൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. മാതാവ് : നബീസ, സഹോദരി മാഹിന. ഭാര്യ :മുഹ്‌സീന (ഐ.ടി കമ്പനി ജീവനക്കാരി). കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മനാഫിന്റെ വിവാഹം.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.