Home DISTRICT NEWS ERNAKULAM എ പ്ലസ് നേടിയ എസ്.പി.സി കേഡറ്റുകളെ ആദരിച്ചു

എ പ്ലസ് നേടിയ എസ്.പി.സി കേഡറ്റുകളെ ആദരിച്ചു

റൂറൽ ജില്ലയിൽ പത്ത്, പന്ത്രണ്ട്, ക്ലാസുകളിലെ പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ്.പി.സി കേഡറ്റുകളെ ആദരിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് അവാർഡ് വിതരണം ചെയ്തു. എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ സക്കറിയ മാത്യു അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി വി.രാജീവ്, അസിസ്റ്റൻറ് നോഡൽ ഓഫീസർ പി.എസ്.ഷാബു, അധ്യാപകരായ പി.എ.കബീർ, എൻ.വി.ബേബി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിൽ 517 കേഡറ്റുകളാണ് അവാർഡിന് അർഹരായത്.

Exit mobile version