Home NEWS KERALA പ്രഭാത സവാരിക്കിറങ്ങിയ അധ്യാപകന്‍ ഓട്ടോ ഇടിച്ച് മരിച്ചു.

പ്രഭാത സവാരിക്കിറങ്ങിയ അധ്യാപകന്‍ ഓട്ടോ ഇടിച്ച് മരിച്ചു.

0
.ജി.ദേവന്‍(59)

പാലക്കാട്.പ്രഭാത സവാരിക്കിറങ്ങിയ അധ്യാപകന്‍ ഒാട്ടോ ഇടിച്ച്മരിച്ചു.കല്ലേക്കാട് വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ ആലത്തൂര്‍
കണ്ണമ്പ്ര ജി.ദേവന്‍(59)ആണ് മരിച്ചത്. ഇന്നലെ രാവിലെ പ്രഭാതസവാരിക്കിറങ്ങിയപ്പോള്‍ എടത്തറയില്‍ വെച്ച് ഓട്ടോറിക്ഷ
ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും,കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം
സംഭവിക്കുകയായിരുന്നു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സമിതിഅംഗമാണ്.നാളെ രാവിലെ 10.30 ന് എടത്തറയിലെ വസതിയിലും, ഉച്ചയ്ക്ക് 12ന്‌വ്യാസ വിദ്യാപീഠം സ്‌കൂളിലും പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകിട്ടോടെആലത്തൂര്‍ കണ്ണമ്പ്രയിലെ കുടുംബവീടിന് സമീപം സംസ്‌കാരം നടക്കും.ഭാര്യ:ഷീജ(പാലക്കാട് മോയന്‍സ് ഹയര്‍സെക്കണ്ടറിസ്‌കൂളിലെ അധ്യാപിക)മക്കള്‍: ദേവിക,നന്ദന.

Exit mobile version