Home NEWS മസ്കിനോട് വിയോജിച്ച് ബില്‍ ഗേറ്റ്സ്

മസ്കിനോട് വിയോജിച്ച് ബില്‍ ഗേറ്റ്സ്

ചൊവ്വയിലേക്ക് യാത്ര ചെയ്യാൻ താൽപ്പര്യമില്ലെന്നും ഭൂമിയിലുള്ള ആളുകളെ സഹായിക്കാനും വാക്‌സിനുകൾക്കായി പണം ചെലവഴിക്കുമെന്നും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. സ്‌പേസ് എക്‌സ് സി.ഇ.ഒ ഇലോൺ മസ്‌കിനെയും മനുഷ്യസ്‌നേഹത്തെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബില്‍ ഗേറ്റ്സ്.

ചൊവ്വയിലേക്ക് പോകാന്‍ പണം ചെലവഴിക്കുന്നത് നല്ലതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് തന്‍റെ കാഴ്ചപ്പാടിൽ അല്ല എന്നായിരുന്നു മറുപടി- “ചൊവ്വയിലേക്ക് പോകുന്നത് യഥാർഥത്തിൽ വളരെ ചെലവേറിയ കാര്യമാണ്. ആ പണത്തിന് അഞ്ചാംപനി വാക്‌സിനുകൾ വാങ്ങുകയും ജീവന്‍ രക്ഷിക്കുകയും ചെയ്യാം”.

Exit mobile version