മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ തിരഞ്ഞെടുപ്പ് പോരാട്ടവും സംവാദത്തിനുള്ള വെല്ലുവിളിയും ക്ലൈമാക്സിലേക്ക്.
യു.ഡി.എഫ് സ്ഥാനാർഥി മാത്യുകുഴൽനാടനോട് സോഷ്യൽ ഓഡിറ്റിങ്ങിന് തയ്യാറുണ്ടോ എന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എൻ. അരുണിന്റെ വെല്ലുവിളി. തുടർന്ന് എൽഡിഎഫ് സ്ഥാനാർഥിയുടെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട്് മാത്യുകുഴൽനാടന്റെ പ്രത്യാക്രമണം. മൂവാറ്റുപുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ചൂടുള്ള ചർച്ചയായി മാറിയിരിക്കുന്നു.
ഒടുവിൽ പന്ത്് എൻ.അരുണിന്റെ പോസ്റ്റിലായിരുന്നു. ഇപ്പോൾ എൻ.അരുൺ ചർച്ചക്ക് സമ്മതം അറിയിച്ചിരിക്കുന്നു. സ്ഥാനാർത്ഥി പര്യടനം ഏപ്രിൽ രണ്ടാം തീയതിയേ അവസാനിക്കൂ. അതിന്റെ പിറ്റേ ദിവസം തന്നെ അതായത് ഏപ്രിൽ മൂന്നിന് ചർച്ചയ്ക്ക് താൻ തയ്യാറാണ്. അതല്ല, അതിന് മുൻപേ വേണമെങ്കിൽ എൽ ഡി എഫിന്റെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ തീരുമാനിക്കുന്ന ഭാരവാഹിയുമായി ചർച്ച ചെയ്യാവുന്നതാണ്. രേഖകളുടെ അടിസ്ഥാനത്തിൽ തന്നെ മുഴുവൻ വാദങ്ങളും നിരത്താൻ താൻ തയ്യാറാണെന്നും എൻ.അരുൺ പ്രസ്താവിച്ചു.
എന്നാൽ പരിപാടി സംഘടിപ്പിക്കേണ്ടത്് എംഎൽഎ ആണെന്നാണ് എൻ. അരുൺ പറയുന്നത്. ‘അവകാശവാദം ഉന്നയിക്കുന്ന വികസന പദ്ധതികളെക്കുറിച്ച് സോഷ്യൽ ഓഡിങ്് നടത്തേണ്ടത് എം എൽ എ കൂടിയായ മാത്യു കുഴലനാടൻ തന്നെയാണ്’ അരുൺ പ്രസ്താവനയിൽ പറയുന്നു.
മാത്്യുകുഴൽനാടനോട് സോഷ്യൽ ഓഡിറ്റിങ്ന് ് തയ്യാറുണ്ടോയെന്ന് മലനാട് വാർത്ത യു്യൂബ് ചാനലിന്റെ അഭിമുഖത്തിലാണ് എൻ.അരുൺ ചോദിച്ചത്്. മറുപടിയായി സോഷ്യൽ ഓഡിറ്റിങ് മാത്രമല്ല, പൊളിറ്റിക്സ്, ഫിനാൻഷ്യൽ ഓഡിറ്റിങ്ിനും തയ്യാറാണെന്ന് മാത്യുകുഴൽനാടൻ പ്രഖ്യാപിച്ചിരുന്നു. സ്ഥലവും സമയവും എൻ. അരുണിന് നിശ്ചയിക്കാമെന്നും മാത്യുകുഴൽനാടൻ ചൂണ്ടികാണിച്ചിരുന്നു.
സോഷ്യൽ ഓഡിറ്റിങിന്് ഇരുവരും തയ്യാറാണെന്ന് വ്യക്തമായിരിക്കെ പരിപാടി ആര് സംഘടിപ്പിക്കും. ഏത് ദിവസമായിരിക്കും ഇരുവർക്കും സ്വീകാര്യമായ സമയം എന്നത് മാത്രമാണ് തർക്ക വിഷയം. സംവാദത്തിന് ആദ്യം വെല്ലുവിളിച്ച എൻ. അരുൺ പരിപാടി നടത്തട്ടെ താൻ പങ്കെടുക്കാം എന്നാണ് മാത്യുകുഴൽനാടൻ പറഞ്ഞത്. മാത്യുകുഴൽനാടനാണ് പരിപാടി നടത്തേണ്ടത് എന്നാണ് അരുണിന്റെ പ്രസ്താവനയിൽനിന്ന് മനസ്സിലാകുന്നത്.
ഇങ്ങനെയെങ്കിൽ ഒരു മൂന്നാം കക്ഷി സംവാദം സംഘടിപ്പിക്കുന്നതാകും ഉചിതം.
എൻ.അരുണിന്റെ പ്രസ്താവന പൂർണമായും വായിക്കുക
സോഷ്യൽ ഓഡിറ്റ് നടത്തേണ്ടത് എം എൽ എ തന്നെ, തുറന്ന ചർച്ചയ്ക്ക് തയ്യാർ: എൻ അരുൺ
മൂവാറ്റുപുഴ: എം എൽ എ മാത്യു കുഴലനാടൻ വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും സപ്ലിമെന്റുകളിലൂടെയും പ്രചരിപ്പിച്ച വികസന പ്രവർത്തനങ്ങളിൽ ബഹുഭൂരിപക്ഷവും ഒന്നാം എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് എം എൽ എ ആയിരുന്ന എൽദോ എബ്രഹാം കൊണ്ടു വന്ന പദ്ധതികളാണെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി എൻ അരുൺ. വികസന കാര്യത്തിൽ എം എൽ എയുമായി തുറന്ന ചർച്ചയ്ക്ക് താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബി നടപ്പാക്കിയവ ഉൾപ്പെടെയുള്ള പദ്ധതികൾ സ്വന്തം പേരിലാക്കി മാറ്റി സത്യവിരുദ്ധ പ്രസ്താവനകളും അവകാശവാദങ്ങളും നടത്തിയാണ് മാത്യു കുഴലനാടൻ വോട്ട് തേടുന്നത്. സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത നേതാവാണ് മാത്യു കുഴലനാടൻ എന്നും എം എൽ എ ആയ ശേഷം മണ്ഡലത്തിലേക്ക് സ്വന്തമായി കൊണ്ടുവന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് വസ്തുതകൾ നിരത്തി പറയാൻ അദ്ദേഹം തയ്യാറാകണമെന്നും എൻ അരുൺ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മുൻപ് നടന്ന വികസനങ്ങളെ സ്വന്തം പേരിലാക്കാൻ ശ്രമിക്കുകയാണ് എം എൽ എ ചെയ്യുന്നത്. സ്വന്തം നിലയിൽ കൊണ്ടുവന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ താൻ ചോദിച്ചിരുന്നതാണ്. വികസന പദ്ധതികളുമായി ബന്ധപ്പെട്ട് തുറന്ന ചർച്ച ആവശ്യപ്പെട്ട് മൂന്നാഴ്ചയോളം കാത്തിരുന്നെങ്കിലും അന്ന് മറുപടി ഒന്നും ഉണ്ടായില്ല. എന്നാൽ വാഹനത്തിലുള്ള സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചതിന്റെ പിറ്റേ ദിവസം തന്നെ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത് രാഷ്ട്രീയ തന്ത്രമാണ്. രാവിലെ മുതൽ രാത്രി 10 വരെ പര്യടനത്തിരക്കിലായിരിക്കുമെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഇപ്പോൾ ഇത്തരമൊരു നിലപാട് അദ്ദേഹം സ്വീകരിച്ചത്.
എം എൽ എ അവകാശവാദം ഉന്നയിക്കുന്ന വികസന പദ്ധതികളെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തണം. അത് നടത്തേണ്ടത് എം എൽ എ കൂടിയായ മാത്യു കുഴലനാടൻ തന്നെയാണ്. സ്ഥാനാർത്ഥി പര്യടനം ഏപ്രിൽ രണ്ടാം തീയതിയേ അവസാനിക്കൂ. അതിന്റെ പിറ്റേ ദിവസം തന്നെ അതായത് ഏപ്രിൽ മൂന്നിന് ചർച്ചയ്ക്ക് താൻ തയ്യാറാണ്. അതല്ല, അതിന് മുൻപേ വേണമെങ്കിൽ എൽ ഡി എഫിന്റെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ തീരുമാനിക്കുന്ന ഭാരവാഹിയുമായി ചർച്ച ചെയ്യാവുന്നതാണ്. രേഖകളുടെ അടിസ്ഥാനത്തിൽ തന്നെ മുഴുവൻ വാദങ്ങളും നിരത്താൻ താൻ തയ്യാറാണെന്നും എൻ അരുൺ പറഞ്ഞു


