Home LOCAL NEWS പേഴയ്ക്കാപ്പിള്ളി മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറിക്കു പുതിയ ഭരണസമിതി

പേഴയ്ക്കാപ്പിള്ളി മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറിക്കു പുതിയ ഭരണസമിതി

0
24

മൂവാറ്റുപുഴ : പേഴയ്ക്കാപ്പിള്ളി മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറിക്കു പുതിയ ഭരണസമിതി.

ഡോക്ടർ പി ബി സലീം ഐഎഎസ് രക്ഷാധികാരി, അസീസ് കുന്നപ്പിള്ളി- പ്രസിഡന്റ്, പി.എസ്.റഷീദ് – വൈസ് പ്രസിഡന്റ്, ഉബൈദുള്ള അസ്ഹരി – സെക്രട്ടറി, സിജു വളവിൽ, ഷേക്ക് മുഹിയുദ്ധീൻ- ജോ. സെക്രട്ടറിമാർ, ഒ.എ. നാസർ -ട്രഷറർ എന്നിവർ ഭാരവാഹികളായും, ടി.യു. അഫ്‌സൽ, ഷാലിക്കർ മുഹമ്മദ്, , മുജീബ് അന്ത്രു പരീത് ഷംസ്, ഷാജി ഫ്‌ലോട്ടില, സക്കീർ പോയാലി, എം. ഷാഹുൽഹമീദ്, അജികുമാർ, അശ്വിൻ ഘോഷ്, , പി. ബി. അനൂപ്, ബിജിലി പ്രബിൻ, അശ്വതി എം വി, അലാൻ അബീസ് എന്നിവർ കമ്മിറ്റിയംഗങ്ങളുമായ ഭരണസമിതിയെയാണ് തിരഞ്ഞെടുത്തത്.

യോഗം ഡോ. പി ബി സലിം ഐഎഎസ് ഉദ്ഘാടനം ചെയ്തു. അസീസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു. താലൂക്ക് ഗ്രന്ഥശാല സംഘം പ്രതിനിധികളായ ഉണ്ണി, ഹരിദാസ് എന്നിവർ പങ്കെടുത്തു. വായന, ഡിജിറ്റൽ സാക്ഷരത, ലഹരിമുക്ത കാംപയിൻ എന്നിവയ്ക്ക് മുൻതൂക്കം നൽകി പുതിയ പ്രവർത്തനങ്ങൾക്ക് രൂപം നല്കുമെന്ന് ഭാരവാഹികൾ പറഞ്ഞു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here