മൂവാറ്റുപുഴ : നവീകരിച്ച വാളകം കുന്നയ്ക്കാല്‍ വെസ്റ്റ് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ വിശുദ്ധ ദേവാലയ കൂദാശയും 111 -ാം മത് ശിലാസ്ഥാപന പെരുന്നാളാഘോഷവും ഇന്ന് തുടങ്ങും. 15 ന് അവസാനിക്കും.
ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. ഇന്ന് വൈകിട്ട് 4.30-ന് വാളകം ജംഗ്ഷനില്‍ നിന്നും പരിശുദ്ധ കാതോലിക്ക ബാവയെയും വിശിഷ്ട അതിഥികളെയും പള്ളിയിലേക്ക് സ്വീകരിച്ച് ആനയിക്കും. 5 ന് പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്, അഭി മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത, ആറന്മുള എം.എല്‍.എ അഡ്വ. അബിന്‍ വര്‍ക്കി, വൈദിക ട്രസ്റ്റി ഫാദര്‍ തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ്, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, ഭദ്രാസന സെക്രട്ടറി ഫാദര്‍ ജോസ് തോമസ് പൂവത്തിങ്കല്‍, വികാരി ഫാദര്‍ ഗീവര്‍ഗീസ്അലക്സ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.ഐ. പൗലോസ് കുന്നേല്‍, വാളകം പഞ്ചായത്ത് പ്രസിഡണ്ട് രജിതാ സുധാകരന്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എബിന്‍ മൈക്കിള്‍, വാര്‍ഡ് മെമ്പര്‍മാരായ സീബ വര്‍ഗീസ്, സുമേഷ് സി. രാമന്‍, ട്രസ്റ്റിമാരായ ജോര്‍ജ് കെ.കെ കയ്യാണിക്കല്‍, രാജന്‍ ഡേവിഡ് വട്ടമറ്റത്തില്‍, സെക്രട്ടറി എല്‍ദോ കുര്യാക്കോസ് ഒറവന്‍മാരിയില്‍, പെരുന്നാള്‍ കണ്‍വീനര്‍ ലാല്‍ വര്‍ഗീസ് എന്നിവര്‍ സംസാരിക്കും .
വിശുദ്ധ ദേവാലയ കൂദാശയോടനുബന്ധിച്ച് നടത്തുന്ന സ്നേഹസ്പര്‍ശം പദ്ധതിയുടെ (വിശപ്പ് രഹിത കുന്നക്കാല്‍) ഉദ്ഘാടനം മൂവാറ്റുപുഴ എം.എല്‍.എ. ഡോ. മാത്യു കുഴല്‍നാടന്‍ നിര്‍വഹിക്കും. തുടര്‍ന്ന് 6.15-ന് വിശുദ്ധ ദേവാലയ കൂദാശയുടെ ഒന്നാം ഭാഗവും ശ്ലൈഹികവാഴും സ്നേഹവിരുന്നും നടക്കും. 14ന് തീയതി രാവിലെ 6.30-ന് വി. ദേവാലയ കൂദാശയുടെ 2-ാ ഭാഗവും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും പരി. കാതോലിക്ക ബാവായുടെ മുഖ്യ കാര്‍മികത്വത്തിലും മാത്യൂസ് മാര്‍ തേവോദോസിയോസ് ഡോ. യൂഹാനോന്‍മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്തമാരുടെ സഹ കാര്‍മികത്വത്തിലും നടക്കും.
ഫോട്ടോ ക്യാപ്ഷന്‍: കുന്നയ്ക്കാല്‍ വെസ്റ്റ് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ പെരുന്നാളിന് വികാരി ഫാ. ഗീവര്‍ഗീസ് അലക്സ് കൊടിയേറ്റുന്നു. സമീപം ട്രസ്റ്റിമാരായ രാജന്‍ ഡേവിഡ്, ജോര്‍ജ്ജ് കെ.കെ., സെക്രട്ടറി എല്‍ദോ കുര്യാക്കോസ്, ലാല്‍ വര്‍ഗീസ്, കെ.ഐ. പൗലോസ് എന്നിവര്‍ സമീപം..
15ന് രാവിലെ 7.30-ന് പ്രഭാത പ്രാര്‍ത്ഥനയും, വി. കുര്‍ബാന അഹമ്മദാബാദ് ഭദ്രാസനം മെത്രാപ്പോലീത്താ ഗീവര്‍ഗീസ് മാര്‍ തേയോഫിലോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.
