Home NEWS CRIME NEWS മയക്കുമരുന്ന് കേസിലെ ബുദ്ധി കേന്ദ്രമായ പ്രതി പിടിയിൽ

മയക്കുമരുന്ന് കേസിലെ ബുദ്ധി കേന്ദ്രമായ പ്രതി പിടിയിൽ

0
11
ലിജോ ജോയ് ( 39

നെടുമ്പാശ്ശേരി : വൻ മയക്കുമരുന്ന് കേസിലെ ബുദ്ധി കേന്ദ്രമായ പ്രതി രണ്ട് വർഷത്തിന് ശേഷം പോലീസ് പിടിയിൽ. ഡാൻസറായ ആലുവ കൊടികുത്തുമല സിയോൺ നഗറിൽ പാലത്തൂർ വീട്ടിൽ ലിജോ ജോയ് ( 39 )നെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത് .
2024 ജൂൺ 27 ന് ബംഗലൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 316 ഗ്രാം എം.ഡി.എം.എ, 2 എൽ.എസ്.ടി.ഡി സ്റ്റാമ്പ് , 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽ വച്ച് പിടികൂടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ ചാലയക്കൽ തോട്ടു മുഖം കുമ്പശേരി വീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു .

തൃശൂർ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടു തൊടി വീട്ടിൽ രാഗേഷ് (ജുമാഞ്ചി 32)നെ ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്ന് പിടികൂടിയിരുന്നു. മയക്കുമരുന്ന് വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിൻ്റെ ബുദ്ധികേന്ദ്രം ആയിരുന്നു ലിജോ ജോയ്. സംശയം തോന്നാതിരിക്കാൻ ജുമാൻജി എന്ന് വിളിക്കുന്ന രാഗേഷ് മുഖാന്തരം ആണ് ഇയാൾ സാമ്പത്തികയിടപാടുകൾ നടത്തിയിരുന്നത്. മയക്കുമരുന്ന് “ഡ്രോപ്പ് ” ചെയ്യുന്നവർ അതിൻ്റെ ലൊക്കേഷൻ ജുമാഞ്ചിക്ക് കൈമാറും. ജുമാഞ്ചി ഇത് ലിജോയ്ക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിൽ ഡി വൈ എസ് പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ, എസ്.ഐ മാരായ അരുൺ രാജ്, അഭിജിത്, എ. എസ്.ഐ എം.വി ബിനു, സി പി ഒ സജാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here