LATEST NEWS

Related Posts

LOCAL NEWSഎം.സി. റോഡ് മെയിന്റനൻസ് ഇന്ന് രാത്രി ആരംഭിക്കും

എം.സി. റോഡ് മെയിന്റനൻസ് ഇന്ന് രാത്രി ആരംഭിക്കും


തൃക്കളത്തൂർ മുതൽ മൂവാറ്റുപുഴ ടൗൺവരെയാണ് അറ്റക്കുറ്റപ്പണികൾ

മൂവാറ്റുപുഴ: കുണ്ടും കുഴിയുമായി കിടക്കു്ന്ന എം.സി.റോഡിൽ തൃക്കളത്തൂർ മുതൽ മൂവാറ്റുപുഴ ടൗൺവരെ കുഴിയടക്കൽ ഇന്ന് രാത്രി മുതൽ തുടങ്ങുമെന്ന് മാത്യു കുഴൽ നാടൻ എംഎൽ.എ അറിയിച്ചു. ശബരിമല തീർത്ഥാടനം തുടങ്ങവെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാത്തത് സംബന്ധിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്കിയിരുന്നു.

പ്രധാന ജംഗ്ഷനുകൾ, സ്‌കൂൾ പരിസരങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ സമീപം സീബ്രാ ലൈനുകൾ വരയ്ക്കുന്ന പണിയും ഇതോടൊപ്പം നടക്കും. സീബ്ര ലൈനുകൾ ഇല്ലാത്തത് കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും പ്രായമായവർക്കും റോഡ് മുറിച്ചുകടക്കാൻ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായി ചൂണ്ടികാണിച്ചിരുന്നു.

പൊതുമരാമത്ത് വകുപ്പ് റോഡ് മെയിന്റനൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. പകൽ സമയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് രാത്രിയിൽ പ്രവൃത്തികൾ ക്രമീകരിച്ചിരിക്കുന്നത്. വേഗത്തിൽ തന്നെ പണികൾ പൂർത്തിയാക്കി ശബരിമല തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here