മുവാറ്റുപുഴ: ഭിന്നശേഷിക്കാരുടെ യാത്രാസൗകര്യവും സ്വയംപര്യാപ്തതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് മുചക്ര വാഹനങ്ങൾ വിതരണം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി വാഹനങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സി.എം. ഷുക്കൂർ, ജിനു മടേക്കൽ, അസം ബീഗം, രജിത പി., നഗരസഭാ സെക്രട്ടറി ഷൈജു വർഗീസ്, കൗൺസിലർമാരായ ഷീതാറാണി, മനു പോൾ, ഷേർളി പൗലോസ് ഐ.സി.ഡി.എസ്. സൂപ്പർവൈസർ ലക്ഷ്മി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഭിന്നശേഷിക്കാർക്ക് കൂടുതൽ സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഇത്തരം ക്ഷേമപദ്ധതികൾ സഹായകമാകുമെന്ന് നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു.





