ആവോലി, മഞ്ഞള്ളൂർ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ചക്കിപ്പാറ, പായിപ്ര പഞ്ചായത്തിലെ പോയാലിമല, ആരക്കുഴ പഞ്ചായത്തിലെ കൊടികുത്തിപ്പാറ എന്നിവടങ്ങളിലാണ് ഉദ്യോഗസ്ഥർ എത്തിയത്.
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ ഡോ.മാത്യുകുഴൽനാടൻ എംഎൽഎ മുന്നോട്ടുവച്ച ‘ഹിൽടോപ്പ് ടൂറിസം ‘ പദ്ധതി പ്രദേശം ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികളോടൊപ്പമെത്തി പ്രാഥമിക പരിശോധന നടത്തി.
ടൂറിസം വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ആർ അജീഷ് കുമാർ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, സുനിത കെ, ശ്രീജ എസ് എന്നിവരാണ് ഉദ്യോഗസ്ഥ സംഘത്തിൽ ഉണ്ടായിരുന്നത്. പദ്ധതി പ്രദേശങ്ങളിൽ സന്ദർശനം നടത്തിയതിനു ശേഷം ഉദ്യോഗസ്ഥ സംഘം മാത്യു കുഴൽനാടൻ എംഎൽഎയുമായി വിശദമായി ചർച്ച നടത്തി. പദ്ധതിയുടെ പ്രാഥമിക പദ്ധതി റിപ്പോർട്ട് ഉടൻ തന്നെ തയ്യാറാക്കാനുള്ള നടപടികൾ ടൂറിസം വകുപ്പ് ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.


ആവോലി, മഞ്ഞള്ളൂർ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ചക്കിപ്പാറ, പായിപ്ര പഞ്ചായത്തിലെ പോയാലിമല, ആരക്കുഴ പഞ്ചായത്തിലെ കൊടികുത്തിപ്പാറ എന്നിവടങ്ങളിലാണ് ഉദ്യോഗസ്ഥർ എത്തിയത്. പദ്ധതിക്കായി തിരഞ്ഞെടുത്ത മൂന്ന് കേന്ദ്രങ്ങളും റവന്യു ഭൂമിയാണ്. വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനൊപ്പം തന്നെ, ടൂറിസം വികസനത്തിനായി ഈ ഭൂമി വിട്ടുകിട്ടുന്നതിന് സർക്കാരുമായി ചർച്ച നടത്തി ആവശ്യമായ നടപടികൾ വേഗത്തിലാക്കാനുള്ള ഇടപെടലുകളും നടത്തുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സാബു പൊതുർ, ജോജി ജോസ്, കെപി ജോയി, ജില്ല പഞ്ചായത്ത് അംഗം മാത്യൂസ് വർക്കി, വൈസ് പ്രസിഡന്റ് ഫെമിന അഷ്റഫ്
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാബു ജോൺ, പികെ മനോജ്, ബിന്ദു ജോർജ്,
സ്ഥിരം സമിതി അധ്യക്ഷരായ പിഎം അബുബക്കർ, ജൂബി ബഷീർ, ഷിബു പരീക്കൻ, പഞ്ചായത്ത് അംഗങ്ങളായ എംസി വിനയൻ, അബ്ദുൾ കരിം, നജീബ് ഇ.ജെ, ജാൻസി മാത്യു ,ജാൻസി ജോഷി ,ഷാജി മാണി ജോമി തെക്കേൽ, ,അജി പാറയിൽ, ഷിൻസ് മോൻ തോമസ്, പഞ്ചായത്ത് സെക്രട്ടറി സി.വി പൗലോസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഷാൻ പ്ലാക്കുടി, പോൾ ലൂയിസ്, യുഡിഎഫ് കൺവീനർ എംപി ഇബ്രാഹിം, അരുൺ വർഗീസ്, കെപി സിദ്ധിഖ്,
ഷൈൻ കല്ലുങ്കൽ എന്നിവർ ഒപ്പമുണ്ടായിരുന്നു
