LATEST NEWS

Related Posts

NEWSACCIDENTപെരുമ്പടപ്പ് പാലത്തിൽ ലോറിയിൽ ബൈക്കിടിച്ച് അപകടം; 18കാരന് ദാരുണാന്ത്യം

പെരുമ്പടപ്പ് പാലത്തിൽ ലോറിയിൽ ബൈക്കിടിച്ച് അപകടം; 18കാരന് ദാരുണാന്ത്യം

എറണാകുളം: കൊച്ചിയിലെ പെരുമ്പടപ്പ് പാലത്തിൽ നിർത്തിയിട്ടിരുന്ന ബ്രേക്ക് ഡൗണായ ലോറിയിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. കുമ്പളങ്ങി സ്വദേശി അനു വി.ജെ (18) ആണ് മരിച്ചത്. ബ്രേക്ക് ഡൗണായ ലോറി രണ്ട് ദിവസത്തോളം നീക്കം ചെയ്യാതെ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ ബൈക്ക് ലോറിയുടെ പിന്നിൽ ഇടിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ ലോറി നീക്കം ചെയ്യാത്തതിനെതിരെ പ്രതിഷേധിച്ചു. തുടർന്ന് ലോറി പാലത്തിൽ നിന്ന് മാറ്റി. റോഡിൽ കേടായി നിൽക്കുന്ന വാഹനങ്ങൾ സമയബന്ധിതമായി മാറ്റാത്തത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും സംഭവത്തോടെ ശക്തമായി.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here