LATEST NEWS

Related Posts

MOREEDUCATIONകേരളത്തിൽ 'നോളജ് വാലി' പദ്ധതി; സ്വകാര്യ സർവകലാശാലാ ബില്ലും നിയമസഭയുടെ പരിഗണനയിൽ

കേരളത്തിൽ ‘നോളജ് വാലി’ പദ്ധതി; സ്വകാര്യ സർവകലാശാലാ ബില്ലും നിയമസഭയുടെ പരിഗണനയിൽ

തിരുവനന്തപുരം: കേരളത്തെ ആഗോള വിദ്യാഭ്യാസ-ഗവേഷണ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച കേരള നോളജ് വാലി പദ്ധതിക്ക് നിയമനിർമാണ നടപടികൾക്ക് വഴിയൊരുങ്ങുന്നു. നവംബർ 30ന് ആരംഭിക്കുന്ന കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിൽ സ്വകാര്യ സർവകലാശാലകളുടെ സ്ഥാപനം, നിയന്ത്രണം, നോളജ് വാലിയുടെ വികസനം എന്നിവ ഉൾക്കൊള്ളുന്ന ബിൽ പരിഗണിക്കും.

കേരള പ്രൈവറ്റ് യൂണിവേഴ്സിറ്റീസ് (എസ്റ്റാബ്ലിഷ്മെന്റ് ആൻഡ് റെഗുലേഷൻ), കേരള നോളജ് വാലി (ഫെസിലിറ്റേഷൻ ആൻഡ് ഡെവലപ്മെന്റ്) ബിൽ 2026 എന്ന പേരിലാണ് ബിൽ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവകലാശാലകളെ കേരളത്തിലേക്ക് ആകർഷിക്കുക, ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക, ഗവേഷണ-നവീകരണ മേഖലകൾ ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

വിദ്യാഭ്യാസത്തിനായി കേരളത്തിൽനിന്ന് വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോകുന്ന വിദ്യാർഥികളുടെ എണ്ണം കുറയ്ക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിക്കായി 2026-27 ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here