Home LOCAL NEWS നിർമല കോളേജ് വിദ്യാർഥിനി ബൈക്ക് ഇടിച്ച് മരിച്ചു

നിർമല കോളേജ് വിദ്യാർഥിനി ബൈക്ക് ഇടിച്ച് മരിച്ചു

മൂവാറ്റുപുഴ നിർമ്മല കോളേജിന്ു സമീപം റോഡ് കുറുകെ കടക്കവെ ബൈക്ക് ഇടിച്ച് നിർമല കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ബി.കോം അവസാന വർഷ വിദ്യാർത്ഥിയായ വാളകം കുന്നയ്ക്കാൽ വടക്കേപുഷ്പകം രഘുവിന്റെ മകൾ നമിത ആർ ആണ് മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയിൽ എം.ഡി ജയരാജന്റെ മകൾ അനുശ്രീ രാജിന് അപകടത്തിൽ പരിക്കേറ്റു.

റോഡ് മുറിച്ച്കടക്കുകയായിരുന്ന വിദ്യാർത്ഥിനികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് അമിത വേഗത്തിൽവന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഏനാനല്ലൂർ സ്വദേശിയുടെ ബൈക്കാണ് വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ചത്്്. പരിക്കേറ്റ വിദ്യാർത്ഥിനിയെയും, ബൈക്ക് യാത്രക്കാരനെയും മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.

Exit mobile version