Thursday, May 16, 2024

അൽജസീറക്ക് ഇസ്രയേലിൽ വിലക്ക് വരുന്നു

Social media share

അന്താരാഷ്ട്ര മാധ്യമമായ അൽജസീറക്ക് ഇസ്രയേലിൽ വിലക്കേർപ്പെടുത്തുന്നതിനു സർക്കാർ അനുമതി. 10 നെതിരെ 71 വോട്ടുകൽക്ക് ഇത് സംബന്ധിച്ച നിയമം നെസെറ്റ് പാസ്സാക്കി. അൽജസീറ ഇസ്രയേലിന്റെ ദേശസുരക്ഷക്ക് ഭീഷണിയാണെന്ന് ആരോപിച്ചാണ് നടപടി. ഗാസയിലെ യുദ്ധത്തിൽ ഹമാസിന്റെ ആയുധമാണ് അൽജസീറ യെന്നും സൈന്യകരുടെ ജീവനും റിപ്പോർട്ട് ഭീഷണി ഉയർത്തുന്നുവെന്നും ഇസ്രയേൽ കുറ്റപ്പെടുത്തുന്നു.

തീവ്രവാദ ചാനലായ അൽ ജസീറ ഇനി ഇസ്രായേലിൽ നിന്ന് സംപ്രേക്ഷണം ചെയ്യില്ല. ചാനലിന്റെ പ്രവർത്തനം നിർത്താൻ പുതിയ നിയമം അനുസരിച്ച് ഉടനടി പ്രവർത്തിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. എന്നായിരുന്നു നിയമം പാസ്സായ ശേഷം ഇസ്രയേൽ പ്രധാനമന്ത്രിയുടെ ട്വീറ്റ്.

അൽജസീറ നിരോധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയോട് അൽ ജസീറ മീഡിയ നെറ്റ്വർക്ക് പ്രതികരിച്ചു, ആരോപണങ്ങൾ ”അപകടകരമായ പരിഹാസ്യമായ നുണ” എന്ന് വിശേഷിപ്പിച്ചു.
അൽ ജസീറയുടെ ലേഖകൻ ഷിറിൻ അബു അക്ലേയുടെ കൊലപാതകം, മാധ്യമപ്രവർത്തകരായ സമീർ അബുദഖ, ഹംസ അൽദഹ്ദൂഹ് എന്നിവരെ കൊലപ്പെടുത്തിയത് ഉൾപ്പെടെയുള്ള അൽ ജസീറയെ നിശബ്ദമാക്കാനുള്ള ആസൂത്രിത ഇസ്രായേലി ആക്രമണങ്ങളുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് നെറ്റ്വർക്ക് ഊന്നിപ്പറയുന്നു. അൽ ജസീറയുടെ റിപ്പോർട്ടറന്മാരെ മാത്രമല്ല അവരുടെ കൂടുംബാംഗങ്ങളെയും വേട്ടയാടിയതായി അൽജസീറ കുറ്റപ്പെടുത്തി.

കടുത്ത വെല്ലുവിളികൾക്കിടയിലും ഫലസ്തീൻ യുദ്ധത്തിന്റെ യഥാർഥ ചിത്രം ലോകത്തിനു മുന്നിൽ എത്തിക്കുന്ന അൽജസീറയുടെ റിപ്പോർട്ടാണ് ഇസ്രയേലിനെ ചൊടിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles