LATEST NEWS

Related Posts

LOCAL NEWSERNAKULAMറോഡപകടങ്ങൾ കൈകാര്യം ചെയ്യാൻ പോലീസിന് പരിശീലനം

റോഡപകടങ്ങൾ കൈകാര്യം ചെയ്യാൻ പോലീസിന് പരിശീലനം

ആലുവ : റോഡപകടങ്ങൾ തടയുന്നതിൻ്റെ ഭാഗമായി അലുവ ജില്ലാ പോലിസ് ആസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് ദിവസമായി നടന്നു വരുന്ന റേഞ്ച് തല ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെൻ്റ് പരിശീലന പരിപാടി ശനിയാഴ്ച സമാപിക്കും. ഒരു അപകടമുണ്ടായാൽ എന്തെല്ലാം നടപടിയാണ് അടിയന്തരമായി സ്വീകരിക്കേണ്ടത് എന്നുള്ള പ്രായോഗിക പരിശീലനം ആലുവ പുളിഞ്ചോട് നടന്നു . രണ്ട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചപ്പോൾ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ ആവിഷ്ക്കരിച്ചു. അമ്പതോളം പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു .നെടുമ്പാശേരിയിൽ അപകടം നടന്ന സ്ഥലവും പോലീസ് സംഘം സന്ദർശിച്ചു. പരിശീലന പരിപാടി ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ ഉദ്ഘാടനം ചെയ്തു . ഈ രംഗത്തെ വിദഗ്ധരാണ് ക്ലാസുകൾ എടുക്കുന്നത്.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here