LATEST NEWS

Related Posts

LOCAL NEWSKOTHAMANGALAMഎംഎൽഎയുടെ ജനസമ്പർക്ക പരിപാടി ഏറ്റെടുത്ത് പല്ലാരിമംഗലം

എംഎൽഎയുടെ ജനസമ്പർക്ക പരിപാടി ഏറ്റെടുത്ത് പല്ലാരിമംഗലം

കോതമംഗലം: ജനങ്ങളുടെ പരാതികൾ നേരിട്ടുകേട്ട് പരിഹാരനടപടികൾ ഉറപ്പാക്കുന്നതിനായി ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടിയുടെ രണ്ടാംഘട്ടം പല്ലാരിമംഗലത്ത് നടന്നു. അടിവാട് ടി ആൻഡ് എം ഹാളിൽ നടന്ന പരിപാടി എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു.

എംഎൽഎയുടെ 30 ഇന കർമ്മപരിപാടികളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ജനസമ്പർക്ക പരിപാടിയെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ് പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ ഉദ്യോഗസ്ഥർ സന്തോഷവും സംതൃപ്തിയും കണ്ടെത്തണമെന്നും പ്രശ്നപരിഹാരം ഔദ്യോഗിക ജീവിതത്തിന്റെ പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

വിവിധ ആവശ്യങ്ങളും പരാതികളുമായി എത്തിയ ജനങ്ങളിൽനിന്ന് എംഎൽഎയും ഉദ്യോഗസ്ഥരും നേരിട്ട് നിവേദനങ്ങൾ സ്വീകരിച്ചു. ലഭിച്ച പരാതികളിൽ നൂറോളം എണ്ണത്തിന് വേദിയിൽവെച്ചുതന്നെ പരിഹാരം കണ്ടെത്തി. ശേഷിക്കുന്ന പരാതികളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ സമയബന്ധിതമായ തുടർനടപടികൾ സ്വീകരിക്കാനും നിർദേശം നൽകി.

വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഒരേ വേദിയിൽ പങ്കെടുത്തത് പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിന് സഹായകമായി. സാധാരണക്കാർക്ക് സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ തങ്ങളുടെ ആവശ്യങ്ങളും പരാതികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ നേരിട്ടവതരിപ്പിക്കാനുള്ള അവസരമാണ് ജനസമ്പർക്ക പരിപാടിയിലൂടെ ഒരുക്കുന്നത്.

കോട്ടപ്പടി പഞ്ചായത്തിൽ നടന്ന ആദ്യഘട്ടത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പല്ലാരിമംഗലത്തിന് പിന്നാലെ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കും.

പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം സിദ്ധിഖ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹ്സിന ഷിഹാബ്, രാജേഷ് കുഞ്ഞുമോൻ, വാർഡ് മെമ്പർമാരായ നെജി ജബ്ബാർ, ജമീല അലി, ഫാത്തിമ മാജിദ്, ജാസ്മിൻ ഷാനവാസ്, അൻസാരി കെ.എ., നീനു മൊയ്തീൻ, അനിൽകുമാർ, ഹക്കീം ഖാൻ, മുഹമ്മദ് കെ.എ., ഷൗക്കത്തലി എം.പി., മുഹമ്മദ് എൻ.കെ., നിസ്സാമോൾ ഇസ്മയിൽ, നേതാക്കളായ ഇബ്രാഹിം കവല, മുഹമ്മദ്‌ ഇക്ബാൽ, കെ. കാസീം, അഡ്വ. എം എം അൻസാർ, നിസ്സാർ കെ എം,കെ എം അബ്ബാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here