Home LOCAL NEWS നാലാമത് എം.പി. കപ്പ് ഫുട്ബോൾ: മാർ ബേസിൽ കോതമംഗലം ചാമ്പ്യന്മാർ

നാലാമത് എം.പി. കപ്പ് ഫുട്ബോൾ: മാർ ബേസിൽ കോതമംഗലം ചാമ്പ്യന്മാർ

0
15

തൊടുപുഴ: മൈ ഭാരത് ഇടുക്കിയുടെയും തൊടുപുഴ സോക്കർ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ, ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടന്ന നാലാമത് എം.പി. കപ്പ് സ്കൂൾ ലെവൽ ഫുട്ബോൾ ടൂർണമെന്റിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ കോതമംഗലം ചാമ്പ്യന്മാരായി.

ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ 25 ഓളം സ്കൂൾ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ തർബിയത്ത് ഹയർ സെക്കൻഡറി സ്കൂൾ മൂവാറ്റുപുഴയെയാണ് മാർ ബേസിൽ പരാജയപ്പെടുത്തിയത്. ആവേശകരമായ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 ന് സമനില പാലിച്ചു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ 7-6 നാണ് മാർ ബേസിൽ വിജയം സ്വന്തമാക്കിയത്.

സമാപന സമ്മേളനവും വിജയികൾക്കുള്ള ട്രോഫി വിതരണവും കായിക വകുപ്പ് മന്ത്രി ഒ.ജെ. ജിനീഷ് നിർവഹിച്ചു. തൊടുപുഴക്കാരുടെ ചിരകാല അഭിലാഷമായ ഗ്രൗണ്ട് എന്ന സ്വപ്നത്തിന് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു
ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗവൺമെന്റ് ചീഫ് വിപ്പ് അബു ജോൺ ജോസഫ് കായിക സന്ദേശം നൽകി. സോക്കർ സ്കൂൾ ഡയറക്ടർ പി.എ. സലിംകുട്ടി സ്വാഗതം പറഞ്ഞു.

മൂവാറ്റുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ കെ. ദീപക്, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി തനിറ്റാമാക്കൽ ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു, മൂവാറ്റുപുഴ ആർ.ഡി.ഒ. അബ്ബാസ് വി.ഇ., ജില്ലാ പഞ്ചായത്ത് അംഗം മനോജ് കൊക്കാടൻ, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ജിമ്മി കുന്നത്തുശ്ശേരി, മർച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റ് ജോർജുകുട്ടി ജോസ്, മുനിസിപ്പൽ കൗൺസിലർ ആതിര ജോഷി, ഡി.എഫ്.എ. സെക്രട്ടറി സജീവ് എം.എച്ച്. എന്നിവർ ആശംസകൾ അറിയിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് നന്ദി പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here