Home LATEST NEWS 14 രാജ്യങ്ങൾക്ക് പുതിയ ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം

14 രാജ്യങ്ങൾക്ക് പുതിയ ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം

0

വാഷിങ്ടൺ : അമേരിക്കൻ വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 14 രാജ്യങ്ങൾക്കുമേൽ പുതിയ തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം നിർദേശം മുന്നോട്ടുവച്ചു. ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, യൂറോപ്യൻ യൂണിയൻ, ബംഗ്ലാദേശ്, വിയറ്റ്നാം, സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ്, കംബോഡിയ, സ്വിറ്റ്സർലൻഡ്, തായ്‌വാൻ എന്നിവയാണ് പട്ടികയിലുള്ളത്.

അമേരിക്കൻ ഉൽപ്പാദകരെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ വിദേശ രാജ്യങ്ങൾ അമിതമായ വ്യാവസായിക ഉൽപ്പാദനം നടത്തുകയും സർക്കാർ സബ്സിഡികളിലൂടെ കയറ്റുമതി വർധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. ഇതിനെ പ്രതിരോധിക്കാനാണ് പുതിയ തീരുവ നിർദേശം.

പുതിയ തീരുവകൾ ഉടൻ പ്രാബല്യത്തിൽ വരില്ല. ജനുവരി 25-ന് പൊതുജനാഭിപ്രായം തേടുന്നതിനും വാദം കേൾക്കുന്നതിനുമുള്ള നടപടികൾ നടക്കും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനം. അടുത്ത വർഷം ഫെബ്രുവരി അല്ലെങ്കിൽ മാർച്ചോടെ തീരുവകൾ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ നീക്കം ആഗോള വ്യാപാര മേഖലയിലും രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളിലും വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version