Home MORE BUSINESS PF തുകയുടെ 90 ശതമാനം വരെ പിന്‍വലിക്കാം: പുതിയ മാറ്റങ്ങളുമായി EPFO

PF തുകയുടെ 90 ശതമാനം വരെ പിന്‍വലിക്കാം: പുതിയ മാറ്റങ്ങളുമായി EPFO

0

ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് ശമ്പളക്കാരായ ജീവനക്കാർക്ക് ആശ്വാസമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) പി.എഫ് പിൻവലിക്കൽ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ അംഗീകരിച്ചു. ഇനി അർഹരായ അംഗങ്ങൾക്ക് പി.എഫ് അക്കൗണ്ടിലെ തുകയുടെ 90 ശതമാനം വരെ പിൻവലിക്കാൻ സാധിക്കും. നേരത്തെ 25 ശതമാനം തുക അക്കൗണ്ടിൽ നിർബന്ധമായും നിലനിർത്തണമെന്ന വ്യവസ്ഥയാണ് ഇപ്പോൾ 10 ശതമാനമായി കുറച്ചത്.

നവംബർ 19ന് ന്യൂഡൽഹിയിൽ നടന്ന EPFO സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ 240-ാമത് യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ അംഗീകരിച്ചത്. കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

ജോലി നഷ്ടപ്പെടുന്നവർക്ക് പി.എഫ് തുക പിൻവലിക്കുന്നതിനുള്ള കാത്തിരിപ്പ് കാലാവധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിലെ 12 മാസത്തെ കാലാവധി രണ്ട് മാസമായി കുറയ്ക്കാനാണ് തീരുമാനം. ഇതോടെ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് കൂടുതൽ വേഗത്തിൽ പി.എഫ് തുക ലഭ്യമാക്കാൻ സാധിക്കും.

വിരമിക്കുന്ന ജീവനക്കാർക്ക് പി.എഫ് തുക ഒറ്റത്തവണയായി പിൻവലിക്കുന്നതിന് പകരം തവണകളായി ലഭ്യമാക്കുന്നതിനുള്ള സംവിധാനവും നടപ്പാക്കും. സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ (SWP) എന്ന ഈ സംവിധാനത്തിലൂടെ പ്രതിമാസമോ മൂന്ന് മാസം കൂടുമ്പോഴോ ആറുമാസം കൂടുമ്പോഴോ തുക പിൻവലിക്കാം. അക്കൗണ്ടിൽ ശേഷിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കുന്നതിനും വ്യവസ്ഥയുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version