Home LOCAL NEWS KOTHAMANGALAM കോതമംഗലം നെല്ലിക്കുഴിയിൽ ബി.ബി.എ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

കോതമംഗലം നെല്ലിക്കുഴിയിൽ ബി.ബി.എ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

suicide

കോതമംഗലം: കോതമംഗലം, നെല്ലിക്കുഴിയിൽ ബിബിഎ ഒന്നാം വർഷ വിദ്യാർഥിനിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി ഇന്ദിര ഗാന്ധി ആർട്സ് & സയൻസ് കോളേജിലെ ഒന്നാം വർഷ ബി ബി എ വിദ്യാർത്ഥിനി ഇടുക്കി മാങ്കുളം മുനിപ്പാറ സ്വദേശി മലനിരപ്പേൽ ഹരിയുടെ മകൾ നന്ദന(19) യാണ് മരിച്ചത്.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ ഹോസ്റ്റൽ മുറിയിൽ ഞായർ രാവിലെ എട്ടിനാണ് ഫാനിൽ തൂങ്ങിയ നിലയിൽ നന്ദനയുടെ മൃതദേഹം കണ്ടെത്തിയത്. ഒന്നാം സെമെസ്റ്റർ പരീക്ഷയുടെ സ്റ്റഡി ലീവ് ആയതിനാൽ കൂടെയുള്ള വിദ്യാർത്ഥികൾ വീട്ടിൽ പോയിരിക്കുകയായിരുന്ന സമയത്താണ് സംഭവം. കോളേജിൽ ചേർന്നിട്ട് നാലു മാസമേ ആയിരുന്നുള്ളു.

ജൂലൈയിൽ ആയിരുന്നു ക്ലാസ്സ്‌ ആരംഭിച്ചത്.കോതമംഗലം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
നന്ദനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ഹരി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മകൾ ഫോണിൽ വിളിച്ചിരുന്നു. 35,000 രൂപ കോളേജ് ഫീസ് അയച്ചുകൊടുത്തതായും പിതാവ് ഹരി പറഞ്ഞു.
മരണത്തിൽ ദുരൂഹത ഉയർന്നതിനാൽ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലെ കോൾ ലിസ്റ്റ് പരിശോധിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ പി ടി ബിജോയ് പറഞ്ഞു.പെൺകുട്ടിയിൽ യാതൊരു അസ്വഭാവികതയും കണ്ടിരുന്നില്ലെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. വിജി കെ രാമകൃഷ്ണൻ പറഞ്ഞു.

നന്ദന മാങ്കുളത്തെ വീട്ടിലേക്ക് അവസാനമായി വിളിച്ചത് വെള്ളിയാഴ്ച

കോതമംഗലം: ഞായറാഴ്ച കോളേജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങി മരിച്ച കോതമംഗലം നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോളേജിലെ ഒന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥിനി നന്ദന ഹരി(19) അവസാനമായി വീട്ടിലേക്ക് വിളിച്ചത് വെള്ളിയാഴ്ച. കോളേജിലെ ഫീസ് അടയ്ക്കാന്‍ 31,000 രൂപ വേണമെന്ന് പറഞ്ഞാണ് വിളിച്ചതെന്ന് പിതാവ് ഹരി. ഞായറാഴ്ച
പ്രഭാത ഭക്ഷണം കഴിക്കാന്‍ അടുത്ത മുറിയിലെ സുഹൃത്ത് വാതില്‍ തട്ടിനോക്കിയെങ്കിലും വാതില്‍ തുറന്നില്ല. ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ വാര്‍ഡന്‍ പ്രിന്‍സിപ്പലിനെയും, മാനേജ്മെന്റിനെയും വിവരം അറിയിച്ചു അവര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്
പൊലീസ് സ്ഥലത്തെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. കോളേജ് ക്യാംപസിന് അകത്ത് തന്നെയാണ് ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവും രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തില്‍ വിശദമായി അന്വേഷണം വേണമെന്നും ഇനി ആര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും എന്നും നന്ദനയുടെ പിതാവ് ഹരി പറഞ്ഞു.
ക്യാമ്പസിലോ ഹോസ്റ്റലിലോ നന്ദനയെക്കുറിച്ച് ആര്‍ക്കും ഭിന്നഭിപ്രായം ഇല്ല എന്നും, രാത്രി ഉറങ്ങുന്നതിനു മുമ്പ് വരെ ഫോണ്‍ വിളിക്കുന്നത് കണ്ടതായി ഹോസ്റ്റല്‍ മെട്രന്‍ പറഞ്ഞിരുന്നതായി കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിജി കെ. രാമകൃഷ്ണൻ പറഞ്ഞു.
മരിക്കുന്നതിനുമുമ്പ് നന്ദന ഇന്‍സ്റ്റഗ്രാം ഐഡിയിലെ മുഴുവന്‍ പോസ്റ്റുകളും ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് കോതമംഗലം പൊലീസ് അറിയിച്ചു. കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി


NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version