മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പറപ്പെടുവിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകട്ടും അയോഗ്യതകളും കേരള പഞ്ചായത്ത് രാജ് ആക്ടിലെ 29 മുതല്‍ 34 വരെയുള്ള വകുപ്പുകളിലും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 85 മുതല്‍ 90 വരെയുള്ള വകുപ്പുകളില്‍ നിഷ്‌കര്‍ഷിച്ച പ്രകാരം താഴെ കൊടുക്കുന്നു.
- തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ മത്സരിക്കുന്ന ഒരാള്‍ക്ക് ആ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരിക്കുകയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കുകയും വേണം. ഒരു വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യന്നയാള്‍ അതേ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ തന്നെ പേരുള്ള ആളായിരിക്കണം.
- സംവരണ സീറ്റില്‍ മത്സരിക്കുന്നയാള്‍ ആ സംവരണ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അധികാരിതയുള്ള ഉദ്യോഗസ്ഥനില്‍ (തഹസില്‍ദാര്‍) നിന്നു ലഭിച്ച ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വര്‍ഷ സാധുതാകാലയളവുള്ള ജാതി സര്‍ട്ടിഫിക്കറ്റുകളും ഇതിന് പരിഗണിക്കേണ്ടതാണ്.
- സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയോ അവ നിയന്ത്രിക്കുന്ന കോര്‍പ്പറേഷനുകളിലേയോ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും തദ്ദേശ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയാകുന്നതിന് അയോഗ്യരാണ്.
- കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 51 ശതമാനത്തില്‍ കുറയാതെ ഓഹരിയുള്ള കമ്പനികളിലും സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാര്‍ക്കും മത്സരിക്കുന്നതിന് യോഗ്യതയില്ല.
- സംസ്ഥാനത്തെ ഏതെങ്കിലും ബോര്‍ഡിലോ സര്‍വൃകലാശാലയിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സ്ഥാനാര്‍ത്ഥിയാകുന്നതിന് യോഗ്യതയില്ല. പാര്‍ട്ട് ടൈം ജീവനക്കാരും ഓണറേറിയം കൈപ്പറ്റുന്ന ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും.
- അംഗണവാടി ജീവനക്കാര്‍ക്കും, ബാലവാടി ജീവനക്കാര്‍ക്കും, ആശാവര്‍ക്കര്‍മാര്‍ക്കും പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ സാക്ഷരതാ പ്രേരക് മാര്‍ക്ക് പഞ്ചായത്തുകളില്‍ മാത്രമേ മത്സരിക്കാന്‍ യോഗ്യത ഉള്ളൂ.
- സര്‍ ക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സര്‍വ്വീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് മത്സരിക്കുന്നതിന് അയോഗുൃതയില്ല.
- കെ.എസ്സ്.ആര്‍.റ്റി.സിയിലെ ജീവനക്കാര്‍, എംപാനല്‍ കണ്ടക്ടര്‍മാര്‍, ഡ്രൈവര്‍, ഇലക്ടീസിറ്റി ബോര്‍ഡ് ജീവനക്കാര്‍, എംപ്ലോയ്യെന്റ് എക്സ്‌ചേഞ്ചിലൂടെ നിയമിക്കപ്പെടുന്ന താത്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് മത്സരിക്കുന്നതിന് അയോഗ്യതയുണ്ട്.
- കുടുംബശ്രീ സി.ഡി.എസ് ചെയര്‍പ്പേഴ്‌സണ്‍മാര്‍ ജീവനക്കാരല്ലാത്തതിനാല്‍ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കുന്നതല്ല. തദ്ദേശ സ്ഥാപനങ്ങളിലെ സി.ഡി.എസ്സ് അക്കൗണ്ടന്റുമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കും.
- സര്‍ക്കാരുമായോ തദ്ദേശ സ്ഥാപനവുമായോ നിലവിലുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളതും കരാര്‍കാലാവധി അവസാനിക്കാത്തതുമായ ഒരാള്‍ അയോഗ്യനാണ്. കരാര്‍കാലാവധി അവസാനിച്ചവര്‍ക്ക് മുമ്പ് ഏതെങ്കിലും കരാറിലോ പണിയിലോ അവകാശമുണ്ടായിരുന്നു എന്ന കാരണത്താല്‍ അയോഗ്യത ഉണ്ടായിരിക്കുന്നതല്ല.
- സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ഒരു പ്രതിനിധി എന്ന നിലയില്‍ പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ ഏതെങ്കിലും പണി ഏറ്ററെടുക്കുന്നവര്‍ക്ക് അയോഗ്യതയില്ല. തദ്ദേശ സ്ഥാപനത്തിന്റെ ഒരു കെട്ടിടമോ കടമുറിയോ വ്യാപാരാവശ്ൃത്തിനു വാടക വൃവസ്ഥയിലോ, പാട്ട വ്യവസ്ഥയിലോ ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അതും അയോഗ്യതയല്ല.
- സര്‍ക്കാരിലേയ്യരോ തദ്ദേശ സ്ഥാപനങ്ങളിലേയ്‌ക്കോ ഏതെങ്കിലും കുടിശ്ലികയുള്ളവര്‍ അയോഗ്യരാണ്. കുടിശ്ശികക്കാരായി കണക്കാക്കുന്നതിന് അത് സംബന്ധിച്ച് ഒരു ബില്ലോ നോട്ടിസോ നല്‍കുകയും അതില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സമയം കഴിയുകയും വേണം.
- ബാങ്കുകള്‍ക്കോ സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ക്കോ നല്‍കാനുള്ള കുടിശ്ശിക സര്‍ക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ നല്‍കുവാനുള്ള കുടിശ്ലികയായി കരുതാന്‍ കഴിയില്ല. ബാങ്കുകള്‍, കെ.എഫ്.സി, കെ.എസ്.എഫ്.ഇ മുതലായവക്ക് കൊടുക്കാനുള്ള കടിശ്ശിക റവന്യൂ റിക്കവറി വഴിയാണ് നടത്തുന്നതെങ്കില്‍കൂടിയും അത് കുടിശ്ശികയായി പരിഗണിക്കേണ്ടതില്ല.
- സര്‍ക്കാരിനോ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ നല്‍ക്വാനുള്ള കുടിശ്ശിക ഗഡുക്കളാക്കിയിട്ടുണ്ടെങ്കില്‍ അതില്‍പ്പറയുന്ന ഗഡുക്കള്‍ മുടങ്ങിയിട്ടുണ്ടെങ്കില്‍ മാത്രമേ കുടിശ്ലികക്കാരനായി കണക്കാക്കി അയോഗ്യത ഉണ്ടാകുകയുള്ളൂ.
- 1951-ലെ ജനപ്രാതിനിത്യ നിയമത്തിലെ 8-ാം വകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതോ അല്ലെങ്കില്‍ സാന്‍മാര്‍ഗ്ഗിക ദൂഷ്യം ഉള്‍പ്പെട്ട ഒരു കുറ്റത്തിന് മൂന്നു മാസത്തില്‍ കുറയാതെയുള്ള ഒരു കാലത്തേയ്ക്ക് തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളതോ ആയ ഒരാള്‍ക്ക് അയോഗ്യത ഉണ്ടായിരിക്കുന്നതാണ്. ശിക്ഷിക്കപ്പെട്ടാല്‍ ജയില്‍ മോചിതനായ ശേഷം ആറ് കൊല്ലം വരെ അയോഗ്യതയുണ്ടായിരിക്കുംം ശിക്ഷ നടപ്പിലാക്കുന്നത് അപ്പില്‍ കോടതി സ്റ്റേ നല്‍കിയിട്ടുണ്ടെങ്കിലും കുറ്റസ്ഥാപനം (കണ്‍വിക്ഷന്‍) സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ഉണ്ടായിരിക്കുന്നതാണ്.
- നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ് പൂര്‍ത്തിയായിരിക്കണം എന്നതൊഴികെയുള്ള കാര്യങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തുന്ന ദിവസത്തിലെ സ്ഥിതിയാണ് യോഗ്ൃതക്കും, അയോഗ്യയതക്കും കണക്കാക്കുക. ഏതെങ്കിലും കേസുകളില്‍ പ്രതിയായതുകൊണ്ട് മാത്രം ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു അയോഗ്യതയില്ല.
- അഴിമതിയ്‌ക്കോ കൂറില്ലായയയ്‌ക്കോ ഉദ്യോഗത്തില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനും പിരിച്ചുവിടപ്പെട്ട തീയതി മുതല്‍ 5 വര്‍ഷത്തേയ്ക്ക് അയോഗ്യത ഉണ്ടായിരിക്കുന്നതാണ്.
- കേരള രദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ (കൂറുമാറ്റ നിരോധനം) ആക്ടിലെ വ്യവസ്ഥപ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതല്‍ 6 വര്‍ഷം കഴിയാതിരിക്കുകയും ചെയ്യന്ന സംഗതിയില്‍ അയോഗ്യനാണ്. എന്നാല്‍ അത് സംബന്ധിച്ച് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവുണ്ട് എന്ന കാരണത്താല്‍ മാത്രം അയോഗ്യത ഇല്ലാതാകുന്നില്ല.
സ്റ്റേ ഉത്തരവിലെ ഉപാധികള്‍ പരിശോധിച്ച് വരണാധികാരി അയോഗ്യത സംബന്ധിച്ച തീരുമാനം കൈക്കൊള്ളണം. - തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനുശേഷം തിരഞ്ഞെടുപ്പ് ചെലവുകണക്ക് യഥാസമയം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് കമ്മീഷന്‍ അയോഗ്യനാക്കുന്ന തീയതി മുതല്‍ 5 വര്‍ഷക്കാലം അയോഗുയതയുണ്ട്. (അയോഗ്യരാക്കപ്പെട്ടവരുടെ ലിസ്റ്റ് കമ്മീഷന്റെ വെബ് സൈറ്റില്‍ പരിശോധനക്ക് ലഭ്യമാണ്.)
- ഗ്രാമസഭയുടെയോ വാര്‍ഡ് സഭയുടെയോ യോഗം വിളിച്ച് കൂട്ടുന്നതില്‍ വീഴ്ച വരുത്തുക, അംഗമായി തുടരവേ തദ്ദേശ സ്ഥാപത്തിന്റേയോ, അതിന്റെ സ്റ്റാന്റിംഗ് കമ്മിറ്റികളുടെയോ യോഗങ്ങളില്‍ ഹാജരാകാതിരിക്കുക തുടങ്ങിയ കാരണങ്ങളാലുണ്ടായ അയോഗുൃത പ്രസ്തുത കമ്മിറ്റിയുടെ കാലാവധിവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. അതിനാല്‍ അവര്‍ക്ക് ഈ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ല.
- സര്‍ക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിനോ വീഴ്ച വരുത്തുന്നതിന്റെ ഫലമായി ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അയോഗ്യനാകും. തദ്ദേശ സ്ഥാപനത്തിന്റെ ധനമോ മറ്റു വസ്തുക്കളോ നഷ്ടപ്പെടുത്തുകയോ പാഴാക്കുകയോ മൂര്‍വിനിയോഗം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുവേണ്ടിയുള്ള ഓംബുഡ്സ്മാന്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അയോഗ്യനാകും.
- ഒരാള്‍ ബധിരമുകനാണെങ്കിലും അയോഗ്യനാണ്.
- അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും വിലക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അയോഗ്യനാണ്. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പൂറമെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റുന്ന ഒരു അഭിഭാഷകനായി ജോലിയിലേര്‍പ്പെട്ടിരിക്കുന്ന ആളും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് അയോഗ്യനാണ്.
- ഒരാള്‍ തദ്ദേശ സ്ഥാപനത്തിന്റെ ഒരു വാര്‍ഡിലേയ്ക്ക് മാത്രമേ മത്സരിക്കുവാന്‍ പാടുള്ളൂ. ഒന്നില്‍ കൂടുതല്‍ വാര്‍ഡിലേയ്ക്ക് മത്സരിച്ചാല്‍ അയാളുടെ എല്ലാ നാമനിര്‍ദ്ദേശപത്രികകളും നിരസിക്കുന്നതാണ്. എന്നാല്‍ ത്രിതല പഞ്ചായത്തുകളില്‍ ഒന്നിലധികം തലങ്ങളില്‍ മത്സരിക്കാവുന്നതാണ്.
- നാമനിര്‍ദ്ദേശ പത്രികയോടൊപ്പും സമര്‍പ്പിക്കുന്ന 2എ ഫാറത്തിലെ എല്ലാ കോളങ്ങളും പുരിപ്പിച്ചിട്ടുണ്ടെന്ന് സ്ഥാനാര്‍ത്ഥികള്‍ ഉറപ്പാക്കേണ്ടതാണ്. നാമനിര്‍ദ്ദേശപത്രികയും 2എ ഫോറവും കമ്മീഷന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.
- നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥി, വരണാധികാരി മുമ്പാകെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുമ്പാകെയോ അതത് സംഗതിപോലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 1-ാം പട്ടികയിലോ, കേരള മുനിസിപ്പാലിറ്റി ആക്ടിലെ 2- പട്ടികയിലോ നല്‍കിയിട്ടുള്ള ഫാറത്തില്‍ സത്യപ്രതിഞ്ജയോ ദുഡഃപ്രതിഞ്ജയോ ചെയ്ത് ഒപ്പ് വച്ചിട്ടില്ലെങ്കില്‍ അയാളുടെ നാമനിര്‍ദ്ദേശപത്രിക നിരസിക്കപ്പെടും.
ഇപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ സംസ്ഥാന സര്‍വ്വീസിലെ എല്ലാ ഗസറ്റഡ് ഓഫീസര്‍മാരും ചികിത്സയിലുള്ള സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും പ്രസ്തുത ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കല്‍ സൂപ്രണ്ടുമാരും ഉള്‍പ്പെടുന്നു.
- സ്ഥാനാര്‍ത്ഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് വരണാധികാരി അര്‍ദ്ധ നീതിന്യായ സ്വഭാവമുള്ള ആളെന്ന നിലക്ക് സ്വന്തമായി തീരുമാനമെടടക്കേണ്ടതാണ്.
