Home LOCAL NEWS KOTHAMANGALAM ബ്ലോസം പേരെന്റിങ് സമ്മിറ്റ് ശ്രദ്ദേയമായി

ബ്ലോസം പേരെന്റിങ് സമ്മിറ്റ് ശ്രദ്ദേയമായി

0

നെല്ലിക്കുഴി: ബ്ലോസ്സം ഇന്റർനാഷണൽ റെസിഡെൻഷ്യൽ സ്‌കൂൾ സംഘടിപ്പിച്ച ബ്ലോസ്സം പേരെന്റിങ് സമ്മിറ്റ് 2026 ശ്രദ്ദേയമായി. ആയിരത്തോളം രക്ഷിതാക്കൾ പങ്കാളിയായി.
കുട്ടികളുടെ വളർച്ചയിലും ഭാവി രൂപീകരണത്തിലും രക്ഷിതാക്കളുടെ പങ്ക് തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

BLOSSAM SCHOOL

അന്താരാഷ്ട്ര പാരന്റിംഗ് പരിശീലകൻ ഡോ. സുലൈമാൻ മെൽപത്തൂർ ക്ലാസെടുത്തു.ബ്ലോസ്സം എഡ്യൂക്കേഷണൽ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ ഡോ. സയ്യിദ് മുഹമ്മദ് കാസിമി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. അബിവാഫി ടി. എ. സ്വാഗതവും പറഞ്ഞു. സ്‌കൂൾ മാനേജർ സലീം കെ., റഷീദ് ബിൻ കാസിം വൈസ് പ്രിൻസിപ്പൽ നീതു പി. എസ്. എന്നിവർ പ്രസംഗിച്ചു.

നേരത്തെ എത്തിയ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ഈർലി ബിഡ് ലക്കി വിന്നർ പദ്ധതിയിലൂടെ തിരഞ്ഞെടുത്ത പത്ത് പേർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രദേശത്തെ അങ്കണവാടി അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.

സമ്മിറ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച റോബോട്ടിക്‌സ് എക്‌സിബിഷൻ കൗതുകകരമായ അനുഭവമായി. വിദ്യാർത്ഥികളുടെ സാങ്കേതിക മാതൃകകളും പ്രവർത്തനങ്ങളും സർഗാത്മകതയും പ്രായോഗിക പഠനശേഷിയും പ്രകടമാക്കു്ന്നതായിരുന്നു എക്‌സിബിഷൻ.

സ്‌കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങൾ, പഠനരീതികൾ, കുട്ടികളുടെ പുരോഗതി എന്നിവ പരിചയപ്പെടുത്തുന്നതിനായി ഓപ്പൺ ഹൗസും സംഘടിപ്പിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version