Home NEWS അമേരിക്കൻ വ്യോമസേനയുടെ ക്ലൗഡ് വണ്ണിൽ ഹാക്കർമാരുടെ കടന്നുകയറ്റം

അമേരിക്കൻ വ്യോമസേനയുടെ ക്ലൗഡ് വണ്ണിൽ ഹാക്കർമാരുടെ കടന്നുകയറ്റം

0

അമേരിക്ക : അമേരിക്കൻ വ്യോമസേനയുടെ പ്രധാന ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനമായ ക്ലൗഡ് വണ്ണിൽ (Cloud One) ഹാക്കർമാർ കടന്നുകയറിയതായി റിപ്പോർട്ട്. സൈനിക നീക്കങ്ങൾ, ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ, ആയുധശേഖരം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ അപകടത്തിലായേക്കുമെന്നാണ് ആശങ്ക. നവംബർ 27-ന് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ഒരു മാസത്തിനിടെ സംവിധാനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടെയാണ് സൈബർ കടന്നുകയറ്റം കണ്ടെത്തിയത്. സോഫ്റ്റ്‌വെയറിലെ സുരക്ഷാ പിഴവ് മുതലെടുത്ത് ഹാക്കർമാർ ക്ലൗഡ് വണ്ണിന്റെ നിയന്ത്രണ സംവിധാനത്തിലേക്ക് പ്രവേശിച്ചതായാണ് റിപ്പോർട്ട്.

2017-ൽ ആരംഭിച്ച ക്ലൗഡ് വൺ, മൈക്രോസോഫ്റ്റ്, ആമസോൺ, ഒറാക്കിൾ, ഗൂഗിൾ എന്നിവയുടെ ക്ലൗഡ് സേവനങ്ങൾ സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. അതേസമയം, ആക്രമണകാരികൾക്ക് വിമാനങ്ങളുടെ പ്രവർത്തനനിലയോ ആയുധങ്ങളുടെ നീക്കമോ പരിശോധിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് വ്യക്തമല്ല.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version