Home NEWS ഗാസയിൽ ക്ലിനിക്കിന് നേരെ ഇസ്രയേൽ ആക്രമണം; രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു

ഗാസയിൽ ക്ലിനിക്കിന് നേരെ ഇസ്രയേൽ ആക്രമണം; രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു

0
A member of the Palestinian Civil Defence douses the flames on a car targeted in an Israeli strike

ഗാസ: ഗാസയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ മെഡിക്കൽ സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ (MSF) ക്ലിനിക്കിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് പടിഞ്ഞാറൻ ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിക്ക് സമീപമുള്ള ക്ലിനിക്കിൽ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട രണ്ടുപേരും ക്ലിനിക്കിൽ സുരക്ഷാ ജീവനക്കാരായി ജോലി ചെയ്തിരുന്നവരാണെന്ന് സംഘടന അറിയിച്ചു.

സംഭവത്തിൽ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കടുത്ത അപലപനം രേഖപ്പെടുത്തി. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും അവർക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version