Thursday, May 16, 2024

കോൺഗ്രസ് ജയിക്കേണ്ടത് ജനാധിപത്യത്തിന് ആവശ്യം : പി.കെ കുഞ്ഞാലിക്കുട്ടി

Social media share

തൊടുപുഴ : കോൺഗ്രസ് ജയിക്കേണ്ടത് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ആവശ്യമെന്ന് മുസ്ലിം ലീഗ് ദേശിയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കും.

യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിൻറെ തെരഞ്ഞെടുപ്പു പ്രചാരണാർത്ഥം തൊടുപുഴ നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ അംഗങ്ങളുടെ എണ്ണം കൂടിയാൽ മാത്രമേ വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരു. കോൺഗ്രസ് ഭരിച്ചുകൊണ്ടിരുന്നപ്പോൾ പ്രതിപക്ഷത്തിനും അർഹമായ ബഹുമാനം നൽകിയിരുന്നു. എന്നാൽ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനാണ് ഇപ്പോൾ ബിജെപി ശ്രമിക്കുന്നത്.

പാർട്ടി ഫണ്ട് മരവിപ്പിച്ചതുകൊണ്ട് പാർട്ടി പ്രവർത്തകരും ജനാധിപത്യവിശ്വാസികളും അടങ്ങിയിരിക്കുമെന്ന് മോദി കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ഇടുക്കി ജനത ഡീൻ കുര്യാക്കോസിനെ ജയിപ്പിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു. ഈ സർക്കാരിനെതിരായി വോട്ട് ചെയ്യാൻ മലയോര ജനത കാത്തിരിക്കുകയാണ്.
തന്നെ ഏല്പിച്ച കർത്തവ്യം പൂർണമായി നിറവേറ്റിയെന്ന ചാരിതാർത്ഥ്യത്തോടെയാണ് താൻ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പറഞ്ഞു. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികളുടെ തുടർച്ചക്ക് വേണ്ടിയാണ് ഈ പ്രാവശ്യം യുഡിഎഫ് വോട്ട് അഭ്യർത്ഥിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ യുഡിഎഫ് നേതാക്കളായ അഡ്വ. എസ് അശോകൻ, സി.പി മാത്യു, ജോയി വെട്ടിക്കുഴി, ജെയ്‌സൺ ജോസഫ്, എം.എൻ. ഗോപി, പ്രൊഫ. എം.ജെ. ജേക്കബ്, കെ.എം.എ ഷുക്കൂർ, റോയി കെ. പൗലോസ്, എൻ.ഐ ബെന്നി, എ.എം ഹാരിദ് , സുരേഷ് ബാബു, അഡ്വ. സിറിയക് കല്ലിടുക്കിൽ, കെ.എസ്. സിയാദ്, എം.എസ്. മുഹമ്മദ്, ടി.കെ. നവാസ്, എസ്.എം. ഷെരീഫ്, പി.എം. സീതി, പ്രൊഫ. ഷീല സ്റ്റീഫൻ, ഇന്ദു സുധാകരൻ, കൃഷ്ണൻ കണിയാപുരം, അഡ്വ. ജോസി ജേക്കബ്, അഡ്വ.ജോസഫ് ജോൺ, രാജു ഓടയ്ക്കൽ, പി.ജെ. അവിര, രാജു ജോർജ്, അനിൽ പയ്യാനിക്കൽ, ജോൺ നെടിയപാലാ, എം. കെ പുരുഷോത്തമൻ, നിഷാ സോമൻ, മനോജ് കോക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles