Thursday, May 16, 2024

ഈരാറ്റുപേട്ടയിലെ ദാർഭാഗ്യകരമായ സംഭവങ്ങൾ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് ഡോ തോമസ് ഐസക്ക്

Social media share

ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്റെ അധീനയിലുള്ള സ്ഥലം മിനി സിവിൽ സ്‌റ്റേഷനു ആവശ്യപ്പെട്ടത് നിരസിക്കുന്നതിനു ഈരാറ്റുപേ്ട്ടയെ അപകീർത്തിപ്പെടുത്തും വിധം പോലീസ് നൽകി റിപ്പോർട്ടും, വൈദികനെ കാറിടിപ്പിച്ചു പരിക്കേല്പിച്ചുവെന്ന കേസിലെ കുട്ടികൾക്കെതിരായ വിവാദ നടപടിയും പരാമർശിച്ച് ഡോ. തോമസ്്് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്്്. കഴിഞ്ഞ വെള്ളിയാഴ്ച ഈരാറ്റുപേട്ട മഹല്ല് ക്മ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സിഎഎ വിരുദ്ധ സമ്മേളനത്തിൽ മത നേതാക്കളുടെ പരാതി ചൂണ്ടികാണിച്ചാണ് ഇരു സംഭവത്തലും തോമസ് ഐസക്ക്്് നിലപാട് വിശദികരിച്ചത്.

ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

ഈരാറ്റുപേട്ടയിൽ വെള്ളിയാഴ്ച രണ്ട് സിഎഎ വിരുദ്ധ സമ്മേളനങ്ങൾ നടന്നു. ആദ്യത്തേത് എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ നാല് മണിക്ക് ആരംഭിച്ച് അഞ്ചരയ്ക്ക് അവസാനിച്ചു. രണ്ടാമത്തേത് മൂന്ന് മഹല്ല് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അഞ്ച് മണിക്ക് ആരംഭിച്ച് ആറ് മണിക്ക് മുമ്പ് അവസാനിച്ചു. എൽഡിഎഫ് യോഗം കഴിഞ്ഞ് കെ.ടി. ജലീലിന്റെ നേതൃത്വത്തിൽ മഹല്ലുകളുടെ പ്രതിഷേധ യോഗത്തിൽ പങ്കെടുക്കാൻ പോയി. അതിഥികളായ ഞങ്ങളെ സ്വീകരിച്ചു. പ്രതിഷേധ ധർണയിൽ സീറ്റുകൾ തന്നു. പക്ഷേ ചില സമീപകാല സംഭവ വികാസങ്ങളിൽ എൽ.ഡി.എഫിനോടുണ്ടായ നീരസത്തെ പ്രാസംഗികർ മറച്ചു വെച്ചില്ല.

ആദ്യത്തേത് വളരെ വിചിത്രമായ കാര്യമാണ്. പോലീസ് സ്റ്റേഷന്റെ അധീനതയിലുള്ള ഭൂമിയിൽ കുറച്ച് സ്ഥലം സിവിൽ സ്റ്റേഷന് വേണ്ടി എം.എൽ.എ അടക്കമുള്ളവർ ആവശ്യപ്പെടുന്നു. സ്ഥലം വിട്ട് കൊടുക്കാൻ സ്വാഭാവികമായും ഡിപ്പാർട്മെന്റിന് എതിർപ്പ്. പക്ഷേ അതിന് പറഞ്ഞ കാരണമാണ് ആക്ഷേപകരമായത്. തീവ്രവാദ പ്രവർത്തനങ്ങളെല്ലാം നടക്കുന്ന പ്രദേശമായതിനാൽ പോലീസ് സ്റ്റേഷന്റെ വിപുലീകരണത്തിന് സ്ഥലം ആവശ്യമാണ് പോലും!. മുഴുത്ത ഇസ്ലാം വിരുദ്ധത തലയിൽ കയറിയ ഒരാൾക്കേ ഇങ്ങനെ എഴുതാൻ കഴിയുകയുള്ളൂ. ഏതായാലും ഈ റിപ്പോർട്ട് എഴുതിയവർ തന്നെ പിൻവലിച്ചു. ഇത്തരം സമുദായ വിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കി കൊണ്ട് ഡിപ്പാർട്മെന്റ് താൽപര്യം വിവരിക്കുന്ന ഒരു പുതിയ റിപ്പോർട്ടാണ് ഇപ്പോൾ ഫയലിലുള്ളത്. എങ്കിലും ഈ സംഭവം സമുദായത്തിൽ ഒട്ടേറെ പേർക്ക് മനോവിഷമം ഉണ്ടാക്കിയിട്ടുണ്ട്.
രണ്ടാമത്തേത് ഒരാഴ്ച മുമ്പ് മറ്റൊരു ദൗർഭാഗ്യകരമായ സംഭവംകൂടി ഉണ്ടായി. സ്‌കൂൾ കുട്ടികൾ ക്ലാസുകൾ അവസാനിച്ചത് ആഘോഷിക്കാൻ കാറുകളിൽ ചുറ്റി. അങ്ങനെ അവർ കത്തോലിക്ക ഫറോന പള്ളിമുറ്റത്തെത്തി. പള്ളിമുറ്റത്ത് നിന്നും പോകാൻ ആവശ്യപ്പെട്ട വൈദികന്റെ മേൽ കാറ് തട്ടി. സാരമായ പരിക്കൊന്നും ഉണ്ടായില്ലെങ്കിലും ഉച്ചത്തെ ഈ സംഭവം കഴിഞ്ഞ് വൈകുന്നേരം ആയപ്പോൾ ചില നിക്ഷിപ്ത താല്പര്യക്കാർ പള്ളിമണിയടിച്ച് കലാപത്തിന് ഒരുക്കം കൂട്ടി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കുട്ടികൾക്കെതിരെ 307 വകുപ്പ് പ്രകാരം കേസെടുത്തു.
മന്ത്രി വാസവൻ മുൻകൈ എടുത്ത് ഇരുവിഭാഗക്കാരെയും വിളിച്ച് ചർച്ച നടത്തി കുട്ടികൾക്കെല്ലാം ജാമ്യം കിട്ടുന്നതിനുള്ള സാഹചര്യമൊരുക്കി. അന്വേഷണം പൂർത്തിയാക്കി ചാർജ്ജ് ഷീറ്റ് കൊടുക്കാൻ പോകുന്നതേയുള്ളു. ഇൻവെസ്റ്റിഗേഷനിൽ സത്യാവസ്ഥ പുറത്തുവരും. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളെ ഉണ്ടാവുകയുള്ളു. എങ്കിലും സ്‌കൂൾ കുട്ടികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തത് അവരുടെ രക്ഷിതാക്കൾക്ക് മാത്രമല്ല സമുദായത്തിൽ ഒന്നാകെ വലിയ അമ്പരപ്പും സങ്കടവും ഉണ്ടാക്കിയിരിക്കുകയാണ്.
ഇതൊക്കെ തുറന്ന് പറയുന്നതിന് മഹല്ല് ഭാരവാഹികൾ മടിച്ചില്ല. എൽഡിഎഫിനോടുള്ള എതിർപ്പല്ല. സർക്കാർ തെറ്റുതിരുത്തണം എന്നതായിരുന്നു അവരുടെ ആവശ്യം. എന്ന് മാത്രമല്ല സഖാവ് കെ.ജെ. തോമസിനെ യോഗത്തിൽ സംസാരിക്കാൻ ക്ഷണിക്കുകയും ചെയ്തു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ എൽഡിഎഫ് വമ്പിച്ച വിജയം നേടിയതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട ഘടകം മുസ്ലിം സമുദായം പി.സി. ജോർജിനെതിരെ ഒറ്റക്കെട്ടായി ഇടതുപക്ഷത്തോടൊപ്പം നിന്നത് കൊണ്ടാണ്. പൗരത്വ നിയമം, എൻഐഎ നിയമം, ബാബറി മസ്ജിദ് സ്ഥലത്തെ പുതിയ അമ്പലം തുടങ്ങിയ കാര്യങ്ങളിൽ ഇന്ന് ഇടതുപക്ഷ നിലപാടുകളോട് യോജിപ്പും പിന്തുണയും വളരെ പ്രകടമാണ്. അതിനിടയിലാണ് ഈ ദൗർഭാഗ്യകരമായ സംഭവങ്ങൾ. അവയ്ക്ക് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് കെ.ജെ. തോമസ് ഉറപ്പ് നൽകി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles