Thursday, May 16, 2024

മൂവാറ്റുപുഴ രണ്ടാർകരയിൽ മുത്തശ്ശിയും കൊച്ചുമകളും മുങ്ങിമരിച്ചു

Social media share

മൂവാറ്റുപുഴ രണ്ടാർ കരയിൽ മുത്തശ്ശിയും കൊച്ചുമകളും മുങ്ങിമരിച്ചു. കിഴക്കേകുടിയിൽ ആമിന (60), പേരക്കുട്ടി ഫർഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. ആമിനയുടെ മറ്റൊരു പേരക്കുട്ടി ഹന ഫാത്തിമയെ (10) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ 11 മണിെേയാ നെടിയാൻമല കടവിലാണ് ദാരുണ സംഭവം.
പേരക്കുട്ടികൾക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ആമിന ഒഴുക്കിൽപ്പെട്ടത്. സ്ഥിരമായി ഈ കടവിൽ കുളിക്കുവാൻ എത്തുന്നവരാണ് ആമിനയും പേരക്കുട്ടികളുമെന്ന് നാട്ടുകാർ പറഞ്ഞു.

അപകടം മനസ്സിലാക്കിയ പ്രദേശവാസികളായ സ്ത്രീകൾ അറിയിച്ചതോടെ സമീപത്ത് പെയിന്റിംങ് തൊഴിലാളികൾ എത്തി ആമിനെയെയും ഒരു കുട്ടിയെയും കരയ്‌ക്കെടുത്തു. ഒരു കുട്ടിയെ ഫയർഫോഴ്‌സ് എത്തിയാണ് കരയക്കെടുത്തത്. ആമി്‌നയെയും ഫർഹാനയെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹന ഫാത്തിമയെ (10) കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles