Home LOCAL NEWS ജനപ്രതിനിധികള്‍ക്ക് സ്വീകരണം

ജനപ്രതിനിധികള്‍ക്ക് സ്വീകരണം

MULAVOOR MARCHANT

മുവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുളവൂര്‍ വനിത യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പി എ കബീര്‍ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുളവൂര്‍ വനിത യൂണിറ്റ് പ്രസിഡന്റ് ഡോ.വിജയലക്ഷ്മി ബാബു അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി ബിനു ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ലാലി റോയി സ്വാഗതം പറഞ്ഞു.

പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അസീസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുലൈഖ മക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഫൈസല്‍ വടക്കനേത്ത്, പായിപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജൂബി ബഷീര്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ എച്ച് സിദ്ധീഖ്, കെ എം അബ്ദുല്‍ കരീം, ബിസ്മി സലാം എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version