Home LOCAL NEWS ഗവ:ടെക്‌നിക്കൽ ഹൈസ്‌കൂൾ മൂവാറ്റുപുഴയിൽ പ്രവർത്തനം ആരംഭിച്ചു

ഗവ:ടെക്‌നിക്കൽ ഹൈസ്‌കൂൾ മൂവാറ്റുപുഴയിൽ പ്രവർത്തനം ആരംഭിച്ചു

0
ഗവ:ടെക്‌നിക്കൽ ഹൈസ്‌കൂൾ നഗരസഭാ ചെയർപേഴ്‌സൺ ജോയ്‌സ് മേരി ആന്റണി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ : ഗവ:ടെക്‌നിക്കൽ ഹൈസ്‌കൂൾ മൂവാറ്റുപുഴ വെള്ളൂർക്കുന്നം മുനിസിപ്പൽ ഷോപ്പിങ് കോംപ്‌ളക്‌സിൽ പ്രവർത്തനം ആരംഭിച്ചു.

നഗരസഭാ ചെയർപേഴ്‌സൺ ജോയ്‌സ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു.
ലബോറട്ടറി ഉദ്ഘാടനം നഗരസഭാ വൈസ് ചെയർപേഴ്‌സൺ പി.എം. അബ്ദുൾസലാം ഉദ്ഘാടനം ചെയ്തു. മുൻ ചെയർ പേഴ്‌സൺ പി.പി.എൽദോസ് അദ്ധ്യക്ഷത വഹിച്ചു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ അനി എബ്രഹാം, വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷഹനാ മാഹിൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ സിനിമോൾ, ഇൻ ചാർജ് സജിന കെ. പൗലോസ്, വാർഡ് കൗൺസിലർ ദീപ്തി വിപിൻ, പിടിഎ വൈസ് പ്രസിഡന്റ് അഹമ്മദ് കബീർ, എന്നിവർ പ്രസംഗിച്ചു. സൂപ്രണ്ട് സജീവ് കുമാർ പി.സി. സ്വാഗതവും പി.ബി. ജിജീഷ് നന്ദിയും പറഞ്ഞു.

ലബോറട്ടറി ഉദ്ഘാടനം നഗരസഭാ വൈസ് ചെയർപേഴ്‌സൺ പി.എം. അബ്ദുൾസലാം ഉദ്ഘാടനം ചെയ്യുന്നു

1985 ൽ ആയവനയിൽ വാടക കെട്ടിടത്തിൽ ആരംഭിച്ച ടെക്‌നിക്കൽ ഹൈസ്‌കൂൾ 2014 മുതൽ കാരിമറ്റം ഗവ. എൽ.പി.സ്‌കൂൾ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും, യാത്രാ പ്രശ്‌നവും കാരണം വിദ്യാർഥികളുടെ പ്രവേശനം പരിമിതപ്പെട്ടതോടെയാണ് സ്‌കൂൾ മാറ്റം അനിവാര്യമായത്.
മൂവാറ്റുപുഴ നഗരസഭ നഗര മധ്യത്തിൽ സൗജന്യമായി സ്ഥലം വിട്ടുനല്കുകയായിരുന്നു. മൂന്നു നിലകളിലായി വിപുലമായ സൗകര്യത്തോടെയാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ഇലക്ടോണിക്‌സ്, ഓട്ടോമൊബൈൽ എന്നീ ട്രഡുകളാണ് പഠിപ്പിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version