Home LOCAL NEWS ഐ.എ.എസ് അക്കാദമി മൂവാറ്റുപുഴയിലേക്ക് തിരിച്ചെത്തും ; ജോയ്‌സ് മേരി ആന്റണി

ഐ.എ.എസ് അക്കാദമി മൂവാറ്റുപുഴയിലേക്ക് തിരിച്ചെത്തും ; ജോയ്‌സ് മേരി ആന്റണി

0
IAS ACCADEMI ,MUVATTUPUZHA

മൂവാറ്റുപുഴ: ഉന്നത വിദ്യാഭ്യാസ പരിശീലനത്തിനായി മൂവാറ്റുപുഴയിൽ പ്രവർത്തിച്ചിരുന്ന ഐ.എ.എസ.് അക്കാദമി മൂവാറ്റുപുഴയുലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് ചർച്ച നടത്തിയതായും ഇക്കാര്യത്തിൽ നടപടികൾ ആരംഭിച്ചതായും നഗരസഭാ ചെയർപേഴ്‌സൺ ജോയ്‌സ് മേരി ആന്റണി പ്രസ്താവിച്ചു.

നഗരസഭാ ചെയർപേഴ്‌സൺ ജോയ്‌സ് മേരി ആന്റണിയും വാർഡ് കൗൺസിലർ ജിനു മടേക്കലും സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള (CCEK) ഡയറക്ടർ എം.സി. ദിലീപ് കുമാറുമാറുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.

ജോസഫ് വാഴയ്ക്കൻ എംഎൽഎ ആയിരിക്കെ മൂവാറ്റുപുഴയിൽ ആരംഭിച്ച കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ആലുവയിലേക്ക് മാറ്റിയത്.

അക്കാദമി മൂവാറ്റുപുഴയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി അടുത്ത ദിവസം ഉദ്യോഗസ്ഥ സംഘം നിർദിഷ്ട സ്ഥലം സന്ദർശിച്ച് അക്കാദമിയുടെ പ്രവർത്തനത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ വിലയിരുത്തും. ശേഷം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും അക്കാദമിയുടെ പ്രവർത്തനം ആരംഭിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും.ഐഎഎസ് പരിശീലനത്തിനപ്പുറം തൊഴിൽനൈപുണ്യ വികസനത്തിനും സാമൂഹികക്ഷേമത്തിനും പ്രാധാന്യം നൽകുന്ന വിപുലമായ പദ്ധതികളോടെ സ്ഥാപനത്തെ മാറ്റുമെന്നും ജോയ്‌സ് മേരി ആന്റണി പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version