ഗാസ: വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടയിലും ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു. വ്യാഴാഴ്ച പുലർച്ചെയുണ്ടായ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിലായി എട്ട് പലസ്തീനികൾ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.മധ്യ ഗാസയിലെ ദേർ അൽ ബലാഹിൽ പാർപ്പിട സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ ഖാലിദ് അബു നാദയും ഭാര്യയും കൊല്ലപ്പെട്ടു.
ഗാസ സിറ്റിയിലെ തുഫാ മേഖലയിലും ബീച്ച് അഭയാർഥി ക്യാംപിലുമുണ്ടായ മറ്റ് രണ്ട് ആക്രമണങ്ങളിൽ മൂന്ന് പേർ വീതം കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
വെടിനിർത്തൽ കരാർ നിലവിൽ വന്ന 2025 ഒക്ടോബറിന് ശേഷവും ഗാസയിൽ ആക്രമണങ്ങൾ തുടരുകയാണ്. കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം 1,600-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു
