Home MORE BUSINESS ബാങ്കുകളെ കബളിപ്പിച്ചു, വ്യാപാര രഹസ്യങ്ങൾ ചോർത്തി; ചൈനീസ് ടെക് ഭീമൻ ഹുവായ് കുറ്റക്കാരെന്ന് യുഎസ് കോടതി

ബാങ്കുകളെ കബളിപ്പിച്ചു, വ്യാപാര രഹസ്യങ്ങൾ ചോർത്തി; ചൈനീസ് ടെക് ഭീമൻ ഹുവായ് കുറ്റക്കാരെന്ന് യുഎസ് കോടതി

0

ന്യൂയോർക്ക്: ഇറാനുമായുള്ള വ്യാപാരത്തിൽ യുഎസ് ഉപരോധങ്ങൾ ലംഘിക്കുകയും ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും വ്യാപാര രഹസ്യങ്ങൾ മോഷ്ടിക്കുകയും ചെയ്ത കേസിൽ ചൈനീസ് ടെക് കമ്പനിയായ ഹുവായും മൂന്ന് അനുബന്ധ സ്ഥാപനങ്ങളും കുറ്റക്കാരെന്ന് യുഎസ് കോടതി. 12 ക്രിമിനൽ കുറ്റങ്ങളിൽ പത്തിലും ജൂറി കുറ്റം കണ്ടെത്തി.

ഇറാനിലെ പ്രവർത്തനങ്ങൾ മറച്ചുവെച്ച് ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ചതായും ടിമൊബൈൽ ഉൾപ്പെടെയുള്ള കമ്പനികളുടെ സാങ്കേതിക രഹസ്യങ്ങൾ ചോർത്തിയതായുമാണ് പ്രോസിക്യൂഷൻ ആരോപിച്ചത്. എന്നാൽ സംഘടിത കുറ്റകൃത്യ ഗൂഢാലോചന, നീതിന്യായ നടപടികൾ തടസ്സപ്പെടുത്താനുള്ള ഗൂഢാലോചന എന്നീ രണ്ട് കുറ്റങ്ങളിൽ കമ്പനി കുറ്റവിമുക്തമായി. 2027 സെപ്റ്റംബർ 14-നാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version