Home MORE EDUCATION കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ബി എ തോറ്റ വിദ്യാര്‍ത്ഥിനി എം എ ജയിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ബി എ തോറ്റ വിദ്യാര്‍ത്ഥിനി എം എ ജയിച്ചു

0

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയില്‍ പരീക്ഷാ നടപടികളുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ച. ബിരുദ പരീക്ഷ വിജയിക്കാത്ത വിദ്യാർഥിനി ബിരുദാനന്തര ബിരുദ കോഴ്‌സ് പൂർത്തിയാക്കി വിജയിച്ചതായാണ് വിവരം. 

2014–2017 കാലയളവിൽ തുറവൂർ കേന്ദ്രത്തിൽ ബി.എ. സംസ്‌കൃതം സാഹിത്യം പഠിച്ച വിദ്യാർഥിനി കോഴ്‌സ് വിജയിച്ചിരുന്നില്ല. എന്നാൽ, 2017ൽ ഇതേ കേന്ദ്രത്തിൽ എം.എ. കോഴ്‌സിന് പ്രവേശനം നേടുകയും 2019ൽ പഠനം പൂർത്തിയാക്കി വിജയിക്കുകയും ചെയ്തു.

എം.എ. പരീക്ഷയിൽ വിജയിച്ച വിദ്യാർഥിനിക്ക് പിന്നീട് സർവകലാശാലയിൽനിന്ന് പാസായതിന്റെ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും ലഭിക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version