Home NEWS KERALA കോതമംഗലം ബൈപ്പാസ് പദ്ധതിക്ക് 150 കോടി; ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചു

കോതമംഗലം ബൈപ്പാസ് പദ്ധതിക്ക് 150 കോടി; ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചു

0

കോതമംഗലം: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിൽ കോതമംഗലം ബൈപ്പാസ് പദ്ധതി യാഥാർഥ്യത്തിലേക്ക്. 150 കോടി രൂപ ചെലവിൽ 3.6 കിലോമീറ്റർ നീളത്തിൽ ബൈപ്പാസ് നിർമിക്കാനാണ് പദ്ധതി. മതിരപ്പിള്ളിയിൽ നിന്ന് ആരംഭിച്ച് ആളുംകൽ റബ്ബർ നഴ്സറിക്ക് സമീപം ദേശീയപാതയിൽ ചേരുന്ന രീതിയിലാണ് പാതയുടെ രൂപകൽപ്പന.

പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. നടപടികൾ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കി തുടർന്നുള്ള രണ്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബൈപ്പാസ് യാഥാർഥ്യമാകുന്നതോടെ കോതമംഗലം ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version