Home LOCAL NEWS ERNAKULAM ഭൂമി മരവിപ്പിക്കൽ ഉത്തരവ് നടപ്പാക്കരുത് : ജനകീയ പ്രതിരോധ സമിതി

ഭൂമി മരവിപ്പിക്കൽ ഉത്തരവ് നടപ്പാക്കരുത് : ജനകീയ പ്രതിരോധ സമിതി

0

മൂവാറ്റുപുഴ : രാജ്യത്തെ ദേശീയപാതകളുടെ ഇരുവശവും ഉള്ള ഭൂമിയുടെ ഉപയോഗം മരവിപ്പിക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവ് കേരളത്തിൽ നടപ്പാക്കരുതെന്ന് ജനകീയ പ്രതിരോധ സമിതി മൂവാറ്റുപുഴ മേഖലാ യോഗം ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ ദേശീയപാതകളുടെയും മദ്ധ്യത്തിൽ നിന്ന് ഇരുവശങ്ങളിലേക്കും ഭവനങ്ങൾക്ക് 40 മീറ്ററും വ്യാപാരസ്ഥാപനങ്ങൾക്ക് 75 മീറ്ററും നിർമാണവിലക്ക് ഏർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ഏപ്രിൽ 13ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ തകർക്കുന്നതാണ്. ഭൂമിയുടെ ലഭ്യത വളരെ കുറവുള്ള കേരളം പോലെ ഒരു സംസ്ഥാനത്ത് ഈ ഉത്തരവ് നടപ്പാക്കുന്നത് ഗുരുതരമായ സാമൂഹ്യപ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് ഡോ. വിൻസെന്റ് മാളിയേക്കലിന്റെ അധ്യക്ഷതയിൽ നാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കോഡിനേറ്റർ എൻ.ആർ. മോഹൻകുമാർ വിഷയാവതരണം നടത്തി.
ഒക്ടോബർ നാലിന് രാവിലെ 10 മണിക്ക് എറണാകുളംഅധ്യാപക ഭവനിൽ വച്ച് നടക്കുന്ന സംസ്ഥാനതല കൺവെൻഷനിൽ NH 85 ലെ ഇരകളായിട്ടുള്ളവരുടെ പ്രതിനിധികളെയും മറ്റ് സാമൂഹ്യപ്രവർത്തകരെയും കൺവെൻഷനിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

പ്രൊഫ. ജോയ് മൈക്കിൾ, സോണി വർക്കി, എം. ഷാഹുൽ ഹമീദ്, സണ്ണി ജോർജ്, ജോർജ് എം.വി, വിജി മനോജ്, എ.ടി. മണിക്കുട്ടൻ, പി.പി. എബ്രഹാം, മാത്യു ജയിംസ്, വിജയൻ എംപി എന്നിവർ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version