Home MORE LOCAL BODIES നഗരത്തില്‍ വെളിച്ചം ; ജോയ്‌സ് മേരി ആന്റണിയുടെ ആദ്യ ഇടപെടൽ

നഗരത്തില്‍ വെളിച്ചം ; ജോയ്‌സ് മേരി ആന്റണിയുടെ ആദ്യ ഇടപെടൽ

0

മുവാറ്റുപുഴ: ചെയർ പേഴസ്ണായി ചുമതലയേറ്റ ശേഷം ജോയ്‌സ് മേരി ആന്റണിയുടെ ആദ്യ ഇടപെടൽ. ബിഒസി ജംഗ്ഷനിലും, പി.ഒ ജംഗ്ഷനിലും മറ്റും കേടായിരുന്ന ഹൈ മാസ്റ്റ് ലൈറ്റുകൾ അറ്റക്കുറ്റപ്പണി പൂർത്തിയാക്കി. നഗരത്തിലെ 30 വാർഡുകളിലും ട്യൂബ് ലൈറ്റുകൾ ഒന്നര ആഴ്ച കൊണ്ട് പ്രവർത്തനക്ഷമമാക്കുമെന്നും അവർ അറിയിച്ചു.

നഗരത്തിൽ പൊതുസുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര ഇടപെടലെന്ന് ജോയ്‌സ് മേരി ആന്റണി പറഞ്ഞു.
ആദ്യ ഘട്ടമായി നഗരത്തിലെ ഇരുട്ട് മാറ്റി പൂർണ്ണമായും പ്രകാശം കൊണ്ടുവരികയാണ് നഗരസഭയുടെ ലക്ഷ്യം. ജനങ്ങളുടെ യാത്രാസൗകര്യവും സുരക്ഷയും മുൻനിർത്തിയാണ് നടപടി സ്വീകരിച്ചതെന്നും അവർ വ്യക്തമാക്കി.

തെരുവ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കരാറുകാരെ വിശ്വാസത്തിൽ എടുത്തുകൊണ്ട് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകും. സുരക്ഷിത നഗരം യാഥാർഥ്യമാക്കുന്നതിന് പൊതുജനങ്ങളുടെ പിന്തുണയും ജോയിസ് മേരി ആന്റണി അഭ്യർഥിച്ചു. മുവാറ്റുപുഴ ചെറിയാൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ എം.ഡി. സാബു മടേക്കലിന്റെ സഹായത്തോടെയാണ് അറ്റകുറ്റ പണികൾ പൂർത്തിയാക്കിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version