കോതമംഗലം നഗരസഭയുടെ ചെയർ പേഴ്‌സണായി ഭാനുമതി ടീച്ചറും, വൈസ് ചെയർപേഴ്‌സണായി പ്രിൻസ് വർക്കിയും അധികാരമേറ്റു.
അഞ്ച് വർഷം കൊണ്ട് കോതമംഗലത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് ഭാനുമതി ടീച്ചർ പറഞ്ഞു. ചെയർപേഴ്‌സൺ സ്ഥാനമേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
33 അംഗ കൗൺസിലിൽ ഭാനുമതി ടീച്ചർക്ക്് 23 വോട്ടും എതിരായി മത്സരിച്ച മരിയ രാജുവിന് 8 വോട്ടും ലഭിച്ചു. .സ്വതന്ത്രരിൽ ഒരാൾ യുഡിഎഫ് പക്ഷത്ത് ചേർന്നു. മറ്റൊരാൾ വോട്ട്് അസാധുവാക്കി. ബിജെപി അംഗം ഗീത ജയകുമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 19-ാം വാർഡിൽനിന്നാണ് ഭാനുമതി ടീച്ചർ വിജയിച്ചത്. വൈസ്- ചെയർപേഴ്‌സൺ വോട്ടെടുപ്പിലും മാറ്റമുണ്ടായിരുന്നില്ല.
രണ്ട് ടേം ബ്‌ളോക്ക് പഞ്ചായത്ത് അംഗമായ ഭാനുമതി ടീച്ചർ നാലാം തവണയാണ് കൗൺസിലറാകുന്നത്.
തുടർന്ന രണ്ടര വർഷം സിന്ധു ജിജോ, മഞ്ജു തോമസ് എന്നിവർക്ക് ചെയർപേഴ്‌സൺ സ്ഥാനം പങ്ക് വഹിക്കും. എൽദോസ് കീച്ചേരി അവസാനത്തെ രണ്ടര വർഷം വൈസ് ചെയർപേഴ്‌സണാകും.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷമീർ പനക്കൽ, കോൺഗ്രസ് നേതാക്കളായി കെ.പി. ബാബു, എ.ജി. ജോർജ്, അബു മൊയ്തീൻ, എം.എസ്.എൽദോസ്, എ.ടി.പൗലോസ്, ചന്ദ്രലേഖ ശശിധരൻ, സിപിഎസ് ബാലൻ, പി.ആർ. ഉണ്ണികൃഷ്ണൻ, സലിം ചെറിയാൻ, അഡ്വ.ഷിബു കുര്യാക്കോസ്. പി.ടി. ജോണി, കെ.പി. കുര്യാക്കോസ്, ആശംസകളർപ്പിച്ചു.
